ന്യൂഡല്‍ഹി: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കുവൈറ്റിലേക്കുള്ള യാത്രാനുമതി നിഷേധിച്ച് കേന്ദ്രം. ഡല്‍ഹിയിലെ റെസിഡന്റ് കമ്മിഷണര്‍ മുഖാന്തരം നടത്തിയ ശ്രമമാണ് പരാജയപ്പെട്ടിരിക്കുന്നത്. എന്തുകൊണ്ട് അനുമതി നിഷേധിച്ചു എന്നകാര്യം വ്യക്തമാക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല.
വ്യാഴാഴ്ച രാത്രി 9:40 ന് നെടുമ്പാശേരിയില്‍ നിന്ന് പുറപ്പെടുന്ന വിമാനത്തിലാണ് മന്ത്രി പോകാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ അനുമതി ലഭിക്കാത്തതോടെ മന്ത്രി വിമാനത്താവളത്തില്‍ തന്നെ തുടരുകയാണ്. അതേസമയം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് കുവൈറ്റിലുണ്ട്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അടിയന്തരമായി കുവൈറ്റിലേക്ക് തിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.