'എന്നെ ദൈവം വിളിച്ചപ്പോള്‍ ഏകനായി ഞാന്‍ പോകുന്നേ...'; ഐറിന്‍ മോളുടെ ഒന്നാം പിറന്നാളിന് കാക്കാതെ സിബിന്‍ യാത്രയായി

'എന്നെ ദൈവം വിളിച്ചപ്പോള്‍ ഏകനായി ഞാന്‍ പോകുന്നേ...'; ഐറിന്‍ മോളുടെ ഒന്നാം പിറന്നാളിന് കാക്കാതെ സിബിന്‍ യാത്രയായി

പത്തനംതിട്ട: ഐറിന്‍ മോളുടെ ഒന്നാം പിറന്നാളിന് ഓഗസ്റ്റില്‍ പറന്നെത്തുമെന്ന വാഗ്ദാനം പാലിക്കാന്‍ ഇനി സിബിനില്ല. മല്ലപ്പള്ളി കീഴ്വായ്പൂരിലെ തേവരോട്ട് വീട്ടിലുള്ള ഭാര്യ അഞ്ജുവിനോട് ഇക്കാര്യം പറഞ്ഞ് കുവൈറ്റിലെ രണ്ടാം നമ്പര്‍ ഫ്‌ളാറ്റില്‍ 4242 മുറിയില്‍ ഉറങ്ങാന്‍ കിടന്ന സിബിന്‍ ഛേതനയറ്റ ശരീരമായാണ് വീട്ടിലേയ്ക്ക് എത്തുന്നത്.

2020 ഒക്ടോബര്‍ 20 നായിരുന്നു ഇവരുടെ വിവാഹം. ഒന്നുമറിയാത്ത കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച് കേട്ടതൊന്നും വിശ്വസിക്കാനാവാത്ത ആഘാതത്തിലാണ് ഭാര്യ അഞ്ജു.

'എന്നെ ദൈവം വിളിച്ചപ്പോള്‍ ഏകനായി ഞാന്‍ പോകുന്നേ...' എന്ന് തുടങ്ങുന്ന ഗാനം 2022 ജനുവരി 22 ന് സിബിന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. പിന്‍ ചെയ്തതിനാല്‍ ആ പോസ്റ്റാണ് ഇപ്പോള്‍ ആദ്യം കാണുന്നത്. സുഹൃത്തുക്കളെല്ലാം കണ്ണീരോടെ അവിടെ സ്‌നേഹാഞ്ജലി അര്‍പ്പിക്കുന്നു.

വെണ്ണിക്കുളം സെയ്ന്റ് ബഹനാന്‍സില്‍ പഠിക്കുന്ന കാലം മുതലേ ആധ്യാത്മിക കാര്യങ്ങളില്‍ സിബിന്‍ ആകൃഷ്ടനായിരുന്നു. മഹത് വചനങ്ങളും ആരാധനാ ഗീതങ്ങളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ദൈവത്തോട് ചേര്‍ന്ന് നിന്നിരുന്ന ആ ജീവിതം അവിടെത്തന്നെ അലിഞ്ഞുചേര്‍ന്നെങ്കിലും ആശ്വസിപ്പിക്കാന്‍ പോലും ആകാത്ത നൊമ്പരത്തിലാണ് നാടും വീടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.