ചൂട് കഠിനം; യുഎഇയിൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ; നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി

ചൂട് കഠിനം; യുഎഇയിൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ;  നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി

ദുബായ്: യുഎഇയിൽ ഉച്ചവിശ്രമ നിയമം നിലവിൽ വന്നു. ഇന്ന് മുതൽ തൊഴിലാളികളെ ഉച്ച സമയത്ത് ജോലിയെടുപ്പിക്കുന്നത് നിയമവിരുദ്ധമാകും. തുടർച്ചയായി ഇരുപതാം വർഷമാണ് യു.എ.ഇ ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്. ഉച്ചക്ക് പന്ത്രണ്ടര മുതൽ വൈകുന്നേരം മൂന്ന് വരെ തുറസായ സ്ഥലങ്ങളിൽ വെയിലത്ത് തൊഴിലാളികളെ പണിയെടുപ്പിക്കാൻ പാടില്ല. സെപ്തംബർ 15 വരെ നിയമം കർശനമായി തുടരുമെന്ന് തൊഴിൽമന്ത്രാലയം അറിയിച്ചു.

വിശ്രമ വേളകളിൽ തൊഴിലാളികൾക്ക് വെയിലേൽക്കാത്ത സ്ഥലം ഒരുക്കി നൽകണം. ശീതീകരണ സംവിധാനം, ആവശ്യത്തിന് വെള്ളം എന്നിവ ഉറപ്പാക്കേണ്ടതും തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. നിർജലീകരണം തടയാനുള്ള ഭക്ഷണം, ഉപ്പ്, പ്രാഥമിക ശുശ്രൂഷക്ക് ആവശ്യമായ സംവിധാനങ്ങൾ എന്നിവയും സജ്ജമാക്കിയിരിക്കണം. ഉച്ചവിശ്രമ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും. 'നമ്മുടെ തൊഴിലാളികൾ, നമ്മുടെ മുൻഗണന' എന്ന സന്ദേശവുമായാണ് തൊഴിൽമന്ത്രാലയം ഉച്ച വിശ്രമ നിയമം പ്രഖ്യാപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.