പി.ടി. കുര്യാക്കോസ് അന്തരിച്ചു; വിടവാങ്ങിയത് വിശ്വ പൗരനായ സഭാതാരം

പി.ടി. കുര്യാക്കോസ് അന്തരിച്ചു; വിടവാങ്ങിയത് വിശ്വ പൗരനായ സഭാതാരം

കൊച്ചി: ക്രൈസ്തവ സഭയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിലും സാമൂഹിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഞാറയ്ക്കല്‍ വലിയ വീട്ടില്‍ പുത്തനങ്ങാടി പി.ടി. കുര്യാക്കോസ് (91) അന്തരിച്ചു. സംസ്‌കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച വൈകുന്നേരം നാലിന് ആലുവ തോട്ടയ്ക്കാട്ടുകരയിലെ വസതിയില്‍ ആരംഭിച്ച് സ്‌നേഹപുരം സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.

1964 ല്‍ സ്വിറ്റ്സര്‍ലന്‍ഡിലെ 'പാക്‌സ് റൊമാന'യുടെ ആദ്യത്തെ വെള്ളക്കാരനല്ലാത്ത സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ട അദേഹം അല്‍മായര്‍ക്കുള്ള റോമിലെ പൊന്തിഫിക്കല്‍ കൗണ്‍സിലില്‍ അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പോള്‍ ആറാമന്‍ മാര്‍പാപ്പയാണ് പി.ടി. കുര്യാക്കോസിന് പൊന്തിഫിക്കല്‍ കൗണ്‍സിലിലേക്ക് നിയമനം നല്‍കിയത്. ന്യൂഡല്‍ഹിയിലെ ഇന്റര്‍നാഷണല്‍ യൂത്ത് സെന്റര്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സിറോ മലബാര്‍ സഭയുടെ 'സഭാതാരം' ബഹുമതി, മലേഷ്യന്‍ റോയല്‍ അവാര്‍ഡ്, എമിനന്റ് എക്യുമെനിസ്റ്റ് എജ്യൂക്കേറ്റര്‍ ബഹുമതി എന്നിവ ലഭിച്ചു. ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് നൂറിലേറെ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.

ഭാര്യ: ഏലിയാമ്മ - കാഞ്ഞിരപ്പിള്ളി കിഴക്കേത്തലയ്ക്കല്‍ കുടുംബാംഗം. മക്കള്‍: തോമസ് കെ. പുത്തനങ്ങാടി, ജോസഫ് കുര്യാക്കോസ്, ടീന ആന്റണി, മിനി ജോര്‍ജ്. മരുമക്കള്‍: സിന്ധു കുര്യന്‍ പൊട്ടംകുളം, റോഷ്‌നി ജോയ് ചിരിയങ്കണ്ടത്ത്, ആന്റണി വര്‍ഗീസ് പെല്ലിശേരി, ജോര്‍ജ് തോമസ് കൂട്ടിയാനിയില്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.