തൃശൂർ : തൃശൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വീണ്ടും ഭൂചലനം. കുന്ദംകുളം, എരുമപ്പെട്ടി, വേലൂർ, വടക്കാഞ്ചേരി ഭാഗങ്ങളിലാണ് ഇന്ന് പുലർച്ചെ 3.55ന് നേരിയ ഭൂചനം അനുഭവപ്പെട്ടത്. പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. തൃത്താല, ആനക്കര എന്നിവടങ്ങളിലാണ് ഭൂചലനമുണ്ടായത്. ഇന്നലെ രാവിലെയും തൃശൂർ ജില്ലയിലെ വിവിധയിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
ശനിയാഴ്ച രാവിലെ 8.15നാണ് ഭൂചലനമുണ്ടായത്. കുന്ദംകുളം എരുമപ്പെട്ടി, പഴഞ്ഞി മേഖലയിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. 4 സെക്കൻഡ് നീണ്ടുനിന്ന ഭൂചലനം ആണ് ഉണ്ടായത്. ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. തീവ്രത 3 ആണ് ദേശീയ ഭൂകമ്പ നിരീക്ഷണ സംവിധാനത്തിൽ രേഖപ്പെടുത്തിയത്.
വലിയ ശബ്ദത്തോടെ വിവിധ ഭാഗങ്ങളിൽ പ്രകമ്പനം അനുഭവപ്പെടുകയായിരുന്നു. അടുക്കളയിൽ ഇരുന്ന പാത്രങ്ങൾ ഉൾപ്പെടെ താഴെ വീണു. ജില്ലാ കളക്ടരുടെ നിർദേശത്തെത്തുടർന്ന് തഹസിൽദാരുടെയും ജിയോളജി വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു.
ഭൂചലനത്തിൽ ആനായ്ക്കൽ തോട്ടുപ്പുറത്ത് പ്രകാശൻ സുമ ദമ്പതികളുടെ വീടിന് വിള്ളൽ വീണു. മുൻപും വീടിന് വിള്ളലുകൾ ഉണ്ടായിരുന്നെങ്കിലും ആ ഭാഗങ്ങളിൽ നിന്ന് മാറി മേൽക്കൂരയോട് ചേർന്ന ചുമർ വിണ്ട് അടർന്ന് മാറി. ഉഗ്ര ശബ്ദത്തോടൊപ്പം വീടിന്റെ ചുമർ അടർന്ന് വീഴുകയായിരുന്നുവെന്ന് സുമ ഇന്നലെ വ്യക്തമാക്കി. വീടിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.