യൂറോ കപ്പ്: പോളണ്ടിനെ അവസാന നിമിഷത്തിൽ പരാജയപ്പെടുത്തി നെതർലാൻഡ്‌സ്

യൂറോ കപ്പ്: പോളണ്ടിനെ അവസാന നിമിഷത്തിൽ പരാജയപ്പെടുത്തി നെതർലാൻഡ്‌സ്

ഹാംബർഗ്: യുവേഫ യൂറോ കപ്പിൽ ഗ്രൂപ്പ് ഡി മത്സരത്തിൽ പോളണ്ടിനെ പരാജയപ്പെടുത്തി നെതർലാൻഡ്സ്. 81-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മുൻ മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കർ വൗട്ട് വെഗോർസ്റ്റ് 83-ാം മിനിറ്റിൽ നേടിയ ഗോളിലാണ് നെതർലാൻഡ്സിന്റെ വിജയം.

ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിയുമെന്ന് കരുതിയ മത്സരമാണ് അവസാന നിമിഷം മാറിമറഞ്ഞത്. 16-ാം മിനിറ്റിൽ ആദം ബുക്സയിലൂടെ പോളണ്ടാണ് ആദ്യം സ്‌കോർ ചെയ്തത്. 29-ാം മിനിറ്റിൽ കോഡി ഗാക്‌പോയുടെ ഗോളിലൂടെ നെതർലൻഡ്‌സ് സമനിലയിൽ പിടിച്ചു. 

സൂപ്പർ താരം റോബർട്ട് ലെവൻഡോവ്‌സ്‌കിയെ ബെഞ്ചിലിരുത്തിയായിരുന്നു പോളണ്ട് ഇറങ്ങിയത്. തുടരെ തുടരെയുള്ള ഓറഞ്ച് പടയുടെ മുന്നേറ്റത്തിൽ പോളണ്ട് പ്രതിരോധം ശരിക്കും വലഞ്ഞുപോയി. 16-ാം മിനിറ്റിൽ പോളണ്ടിന് അനുകൂലമായി ലഭിച്ച കോർണർ കിക്ക് ഗോളായി. സിയെലിൻസ്‌കി എടുത്ത കോർണറിൽ തലവെച്ച് ബുക്സ പോളണ്ടിനെ മുന്നിലെത്തിച്ചു.

20-ാം മിനിറ്റിൽ വിർജിൽ വാൻഡൈക്കിന്റെ ഷോട്ട് പോളണ്ട് കീപ്പർ വോയ്‌സിയെച് ഷെസെസ്‌നി രക്ഷപ്പെടുത്തി. 29-ാം മിനിറ്റിൽ നെതർലൻഡ്‌സ് വലകുലുക്കി. നഥാൻ അകെ നൽകിയ പന്തുമായി മുന്നേറുന്നതിനിടെ ഗാക്‌പോ തൊടുത്ത ഷോട്ട് പോളണ്ട് പ്രതിരോധ നിരയിൽ ഇടിച്ച് കീപ്പറെയും നിസഹായനാക്കി വലയിൽ കയറി. ഒടുവിൽ 83-ാം മിനിറ്റലാണ് വിജയ ഗോൾ പിറന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.