ബംഗാളിൽ ട്രെയിൻ അപകടം; അഞ്ച് മരണം; 30ഓളം പേര്‍ക്ക് പരിക്ക്

ബംഗാളിൽ ട്രെയിൻ അപകടം; അഞ്ച് മരണം; 30ഓളം പേര്‍ക്ക് പരിക്ക്

കൊൽക്കത്ത: പശ്ചിമ ബം​ഗാളിലെ ഡാർജിലിങിൽ നടന്ന ട്രെയിൻ അപകടത്തിൽ ലോക്കൊ പൈലറ്റടക്കം അഞ്ച് പേർ മരിച്ചതായി ഡാർജിലിങ് എസ്.പി. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് പൊലിസ് അറിയിച്ചു. അസാമിലെ സിൽച്ചറിൽ നിന്ന് കൊൽക്കത്തയിലെ സീയാൽദയിലേക്ക് പോയ ട്രെയിൻ ആണ് അപകടത്തിൽപ്പെട്ടത്.

ട്രെയിനിന്റെ പിന്നിൽ വന്ന് ഗുഡ്‌സ് ട്രെയിൻ ഇടിക്കുകയായിരുന്നു. രംഗപാണി റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ഒരു ബോ​ഗി കഞ്ചൻജംഗ എക്‌സ്പ്രസിന്റെ മുകളിലേക്ക് കയറി നിൽക്കുന്ന നിലയിലാണ്.

ഡാര്‍ജലിങ് ജില്ലയില്‍ തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. യുദ്ധകാല അടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചതായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചു. അപകടത്തിൽ കാഞ്ചൻജംഗ എക്‌സ്പ്രസിൻ്റെ രണ്ട് കോച്ചുകൾ പാളം തെറ്റി. ഡോക്ടർമാരും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയതായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു.

"ഡാർജിലിങ് ജില്ലയിലെ ഫാൻസിഡെവ പ്രദേശത്ത് നടന്ന ഒരു ദാരുണമായ ട്രെയിൻ അപകടത്തില്‍ നടുക്കം രേഖപ്പെടുക്കുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ഡിഎം, എസ്പി, ഡോക്ടർമാർ, ആംബുലൻസുകൾ, ദുരന്ത നിവാരണ സംഘങ്ങൾ എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്. യുദ്ധകാലടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്''- മമത ബാനര്‍ജി എക്സില്‍ കുറിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.