കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭ പ്രോ ടെം സ്പീക്കറായി തിരഞ്ഞെടുത്തു

കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭ പ്രോ ടെം സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി: മാവേലിക്കര മണ്ഡലത്തില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്സഭയുടെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു. എംപിമാരുടെ സത്യപ്രതിജ്ഞ കൊടിക്കുന്നില്‍ സുരേഷ് നിയന്ത്രിക്കും.

ജൂണ്‍ 24ന് പാര്‍ലമെന്റ് ചേരുന്നതിന് മുമ്പ് രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു അദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കും. ശേഷം മന്ത്രിസഭയ്ക്കും മറ്റ് എംപിമാര്‍ക്കും അദേഹം സത്യവാചകം ചൊല്ലിക്കൊടുക്കും.

1989 മുതല്‍ 1998 വരെയും 2009 മുതല്‍ തുടര്‍ച്ചയായും കൊടിക്കുന്നില്‍ സുരേഷ് ലോക്സഭയില്‍ അംഗമാണ്. 2012 ഒക്ടോബര്‍ 28 ന് നടന്ന രണ്ടാം മന്‍മോഹന്‍ സിങ് മന്ത്രിസഭ പുനസംഘടിപ്പിച്ചപ്പോള്‍ കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രിയായി കൊടിക്കുന്നില്‍ സുരേഷിനെ നിയമിച്ചിരുന്നു. 2018 മുതല്‍ കെപിസിസി വര്‍ക്കിങ് വൈസ് പ്രസിഡന്റാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.