സെന്റ് തോമസ് ദിനം: ജൂലൈ മൂന്നിലെ അവധി പുനസ്ഥാപിക്കണമെന്ന് സീറോ മലബാര്‍സഭാ അല്‍മായ ഫോറം

 സെന്റ് തോമസ് ദിനം: ജൂലൈ മൂന്നിലെ അവധി പുനസ്ഥാപിക്കണമെന്ന് സീറോ മലബാര്‍സഭാ അല്‍മായ ഫോറം

കൊച്ചി: രാജ്യത്തെ ലക്ഷക്കണക്കിനുള്ള ക്രൈസ്തവ വിശ്വാസികളില്‍ വലിയൊരു വിഭാഗം ഏറെ പാവനമായി ആചരിച്ചു പോരുന്ന സെന്റ് തോമസ് ദിനമായ ജൂലൈ മൂന്ന് 1956 മുതല്‍ 1996 വരെ കേരളത്തില്‍ പൊതു അവധിയായിരുന്നു. 1996 ല്‍ മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ഈ അവധി പിന്‍വലിച്ചത്. പിന്നീട് മാറിമാറി വന്ന സര്‍ക്കാരുകളുടെ മുന്നില്‍ ഈ ആവശ്യം ഉന്നയിച്ചെങ്കിലും ഇതുവരെയും പരിഗണിച്ചിട്ടില്ല. ഈ ദിനത്തിലെ പൊതു അവധി പുനസ്ഥാപിക്കണം എന്നത് ക്രൈസ്തവ സഭകളുടെ ഏറെക്കാലമായുള്ള താല്‍പര്യമാണെന്നും സീറോ മലബാര്‍സഭാ അല്‍മായ ഫോറം ആവശ്യപ്പെട്ടു.

ജൂലൈ മൂന്നിന് ക്രൈസ്തവരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിയന്ത്രിത അവധി നല്‍കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ക്രൈസ്തവ വിശ്വാസികള്‍ക്ക് അന്ന് ദേവാലയങ്ങളില്‍ വിവിധ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിക്കുവാന്‍ വേണ്ട സൗകര്യം ആവശ്യമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി തവണ പല നിവേദനങ്ങള്‍ സര്‍ക്കാരിന് നല്‍കിയിട്ടും വേണ്ട തീരുമാനം ഉണ്ടായിട്ടില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രിത അവധികളുടെ ലിസ്റ്റില്‍ ജൂലൈ മൂന്നും രേഖപ്പെടുത്തണം.

കേരളത്തിലെ ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും വിശ്വാസികള്‍ക്കും തങ്ങളുടെ മതപരമായ അവകാശങ്ങള്‍ അനുഷ്ഠിക്കാനുള്ള ദിനമാണ് സെന്റ് തോമസ് ദിനമായ ജൂലൈ മൂന്ന്. കേരള പിറവിയുടെ ആരംഭം തൊട്ട് നീണ്ട 40 വര്‍ഷം ജൂലൈ മൂന്ന് കേരളത്തില്‍ പൊതു അവധി ദിനമായിരുന്നുവെന്ന് സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുകയും ഈ അവധി പുനസ്ഥാപിക്കുകയും ചെയ്യണമെന്ന് സര്‍ക്കാരിനോട് അല്‍മായ ഫോറം ആവശ്യപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.