തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ 12ന് കേരളത്തിലെത്തുമെന്ന് തിരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ അറിയിച്ചു. മുഖ്യ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ, തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ സുശീല്‍ ചന്ദ്ര, രാജീവ് കുമാര്‍ എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരുമാണ് 12 മുതല്‍ 15 വരെ സംസ്ഥാനത്തുണ്ടാവുക.
പന്ത്രണ്ടിന് രാത്രി തിരുവനന്തപുരത്തെത്തുന്ന സംഘം 13ന് രാവിലെ 10ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുമായും പൊലീസ് നോഡല്‍ ഓഫിസറുമായും കൂടിക്കാഴ്ച നടത്തും. 11 മണിക്ക് രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി ചര്‍ച്ച നടത്തും. വൈകിട്ട് 3.30ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍മാരേയും ജില്ലാ പൊലീസ് സൂപ്രണ്ടുമാരേയും കാണും. വൈകിട്ട് 6.30ന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു കാര്യനിര്‍വഹണ ഏജന്‍സികളുമായി ആശയവിനിമയം നടത്തും.
പതിനാലിന് രാവിലെ 10 ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുമായി വീണ്ടും ചര്‍ച്ചയുണ്ടാകും. വൈകിട്ട് 3.30 ന് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തും. വൈകിട്ട് അഞ്ചിന് വാര്‍ത്താ സമ്മേളനവും നടത്തും. 15ന് രാവിലെ കേന്ദ്ര സംഘം ഡല്‍ഹിയിലേക്ക് മടങ്ങിപ്പോകും.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ ഡപ്യൂട്ടി ഇലക്ഷന്‍ കമ്മിഷണര്‍ സുദീപ് ജെയിന്‍, ചന്ദ്രഭൂഷണ്‍ കുമാര്‍, എഡിജി ഷേയ്ഭാലി ബി. ശരണ്‍, ഡയറക്ടര്‍ പങ്കജ് ശ്രീവാസ്തവ, സെക്രട്ടറി എ.കെ പാഠക് എന്നിവരും സംഘത്തിലുണ്ടാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.