ഭര്‍തൃഹരി മഹ്താബ് പതിനെട്ടാം ലോക്‌സഭയുടെ പ്രോടേം സ്പീക്കര്‍

ഭര്‍തൃഹരി മഹ്താബ് പതിനെട്ടാം ലോക്‌സഭയുടെ പ്രോടേം സ്പീക്കര്‍

ന്യൂഡല്‍ഹി: ഏഴ് തവണ ലോക്സഭാംഗമായ ഭര്‍തൃഹരി മഹ്താബിനെ പതിനെട്ടാം ലോക്‌സഭയുടെ പ്രോടേം സ്പീക്കറായി നിയമിച്ചു. പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്.

പൊതുതിരഞ്ഞെടുപ്പിന് ശേഷമുള്ള പാര്‍ലമെന്റിന്റെ അധോസഭയുടെ ആദ്യ യോഗത്തിന് പ്രോടേം സ്പീക്കര്‍ അധ്യക്ഷനാകും. അന്ന് പുതുതായി രൂപീകരിച്ച സഭയയിലെ സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തിരഞ്ഞെടുക്കുന്ന പ്രക്രിയയുടെ അധ്യക്ഷത വഹിക്കും.

തിരഞ്ഞെടുപ്പിന് മുമ്പ് ബിജെഡിയില്‍ നിന്ന് ബിജെപിയിലേക്ക് മാറിയ ഭര്‍തൃഹരി മഹ്താബിനെ പ്രോടേം സ്പീക്കര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് ഒഡീഷയിലെ ബിജെപിയുടെ ശക്തമായ തിരഞ്ഞെടുപ്പ് പ്രകടനത്തിന് ശേഷമാണ്.

ഒഡീഷയുടെ മുന്‍ മുഖ്യമന്ത്രി ഹരേക്രുഷ്ണ മഹ്താബിന്റെ മകനായ ഭര്‍തൃഹരി മഹ്താബ് 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജെഡിയുമായി ബന്ധപ്പെട്ടിരുന്നു. അടുത്ത മാസങ്ങളില്‍ പാര്‍ട്ടിക്കുള്ളിലെ പ്രവര്‍ത്തനം കുറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി മാര്‍ച്ചില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം മഹ്താബ് ബിജെപിയില്‍ ചേര്‍ന്നു.

1998 മുതല്‍ കട്ടക്ക് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഏഴ് തവണ എംപിയായിട്ടുണ്ട് ഭര്‍തൃഹരി മഹ്താബ്. ഒഡീഷയില്‍ 24 വര്‍ഷത്തെ നവീന്‍ പട്നായിക്കിന്റെ ഭരണത്തിന് വിരാമമിട്ട് ബിജെപി ഈ തിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടി. ബിജെപി 78 സീറ്റുകളാണ് നേടിയത്. കേവല ഭൂരിപക്ഷത്തിന് മുകളില്‍ സീറ്റുകള്‍ നേടി സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിച്ചു. ബിജെഡി 51 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് 14 സീറ്റുകളും സിപിഐ എം ഒരു സീറ്റും നേടി.
21 ലോക്സഭാ സീറ്റുകളില്‍ 20 ലും ബിജെപി വിജയിച്ചപ്പോള്‍ ഒരു സീറ്റില്‍ കോണ്‍ഗ്രസ് വിജയം നേടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.