റിസര്‍വ് ബാങ്ക് വായ്പാ നയം ഇന്ന് പ്രഖ്യാപിക്കും

റിസര്‍വ് ബാങ്ക് വായ്പാ നയം ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി :റിസര്‍വ് ബാങ്കിന്റെ ഈ സാമ്പത്തിക വര്‍ഷത്തെ അവസാന ദ്വൈമാസ വായ്പാ നയം ഇന്ന് പ്രഖ്യാപിക്കും. ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ അധ്യക്ഷതയില്‍ മൂന്ന് ദിവസമായി ചേരുന്ന വായ്പാ അവലോകന യോഗത്തിന് ശേഷമാണ് നയം പ്രഖ്യാപിക്കുക.

കേന്ദ്രബജറ്റിന് ശേഷം രാജ്യത്തെ സാമ്പത്തിക മേഖല ആകാംക്ഷയോടെ കാത്തിരിക്കുന്ന തീരുമാനാമാണ് ഇത്. കഴിഞ്ഞ മൂന്ന് തവണയും പലിശ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയിരുന്നില്ല. നിലവില്‍ റിപ്പോ നിരക്ക് നാല് ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനവുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.