ദുബായ്: 2024 ജൂൺ 15 മുതൽ 18 വരെയുള്ള ഈദ് അവധിക്കാലത്ത് ദുബായ് എയർപോർട്ടുകൾ വഴി 562,000ത്തിലധികം യാത്രക്കാർ യാത്ര ചെയ്തതായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) വെളിപ്പെടുത്തി. ഈ കാലയളവിൽ യാത്രക്കാരുടെ മൊത്തം എണ്ണം 562,347 ആയി രേഖപ്പെടുത്തിയിട്ടുണ്ട്.
ഈദ് അവധിക്കാലത്ത് ദുബായ് സന്ദർശിക്കുന്ന യാത്രക്കാർക്ക് സുഗമമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനായി ജി ഡി ആർ എഫ് എ വിപുലമായ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. ഹജ്ജ് തീർത്ഥാടകരെ സ്വീകരിക്കാൻ പ്രത്യേക സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നു. അവരുടെ പാസ്പോർട്ടിൽ പ്രത്യേക സീൽ പതിപ്പിച്ചു കൊണ്ടാണ് അവരെ സ്വാഗതം ചെയ്തത്.
"ഈ കണക്കുകൾ സഞ്ചാരികൾ, സന്ദർശകർ, താമസക്കാർ എന്നിവർക്ക് മികച്ച വിനോദസഞ്ചാര കേന്ദ്രമായി ദുബായ് നിലനിൽക്കുന്നുവെന്ന് വ്യക്തമാക്കുന്നുവെന്ന് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി പറഞ്ഞു. "ഞങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്താനും യാത്രക്കാർക്ക് സുഗമമായ യാത്രാനുഭവം ഉറപ്പാക്കാനും ഞങ്ങൾ നിരന്തരം പരിശ്രമിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.