മുപ്പത് കോടിയുടെ ലഹരി മരുന്ന് വിഴുങ്ങി വിദേശ ദമ്പതിമാര്‍; കൊച്ചിയില്‍ പിടിയിലായി

മുപ്പത് കോടിയുടെ ലഹരി മരുന്ന് വിഴുങ്ങി വിദേശ ദമ്പതിമാര്‍; കൊച്ചിയില്‍ പിടിയിലായി

കൊച്ചി: മുപ്പത് കോടി രൂപയുടെ ലഹരി മരുന്ന് വിഴുങ്ങിയെത്തിയ വിദേശ ദമ്പതിമാര്‍ കൊച്ചിയില്‍ പിടിയിലായി. ടാന്‍സാനിയന്‍ സ്വദേശികളായ ദമ്പതിമാരെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഡി.ആര്‍.ഐ സംഘം അറസ്റ്റ് ചെയ്തത്.

ഒമാനില്‍ നിന്നുള്ള വിമാനത്തില്‍ വ്യാഴാഴ്ചയാണ് ഇരുവരും കൊച്ചിയിലെത്തിയത്. തുടര്‍ന്ന് രണ്ടുപേരെയും കസ്റ്റഡിയിലെടുത്ത ഡി.ആര്‍.ഐ സംഘം ആലുവ താലൂക്ക് ആശുപത്രിയില്‍ നടത്തിയ വൈദ്യ പരിശോധനയിലാണ് ശരീരത്തിനുള്ളില്‍ കൊക്കെയ്ന്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്.

യുവാവിന്റെ വയറ്റില്‍ നിന്ന് ഏകദേശം രണ്ട് കിലോയോളം കൊക്കെയ്നാണ് കണ്ടെത്തിയത്. ഇത് പുറത്തെടുത്ത് യുവാവിനെ റിമാന്‍ഡ് ചെയ്തു. യുവതിയുടെ ശരീരത്തിനുള്ളിലും സമാനമായ അളവില്‍ ലഹരിമരുന്നുണ്ടെന്നാണ് കരുതുന്നത്. ഇത് പുറത്തെടുക്കാനായി യുവതി ആശുപത്രിയില്‍ തുടരുകയാണ്.

ദഹിക്കാത്ത തരത്തിലുള്ള ടേപ്പില്‍ പൊതിഞ്ഞ് കാപ്സ്യൂള്‍ രൂപത്തിലാക്കിയാണ് ദമ്പതിമാര്‍ ലഹരി മരുന്ന് വിഴുങ്ങിയിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത് കൊച്ചിയില്‍ കൈമാറ്റം ചെയ്യാനായി കൊണ്ടുവന്നതാണെന്നും കരുതുന്നു. സംഭവത്തില്‍ ഡി.ആര്‍.ഐ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.