ജിഡിആർഎഫ്എ ദുബായ് 69 വ്യക്തികൾക്ക് കൾച്ചറൽ വീസാ അനുവദിച്ചു

ജിഡിആർഎഫ്എ ദുബായ്  69 വ്യക്തികൾക്ക് കൾച്ചറൽ വീസാ അനുവദിച്ചു

ദുബായ്: ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബായ് ഇത് വരെ 69 വ്യക്തികൾക്ക് കൾച്ചറൽ വിസ അനുവദിച്ചുവെന്ന് മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹമ്മദ് അൽ മർറി പറഞ്ഞു. ദുബായിൽ നടക്കുന്ന എമിറേറ്റ്സ് എയർലൈൻ ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചറിനെ അഭിസംബോധനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്‌കാരം, കല എന്നീ മേഖലകളിലെ നിക്ഷേപകര്‍ക്കും, സംരഭകര്‍ക്കും ഈ രംഗത്ത് പ്രത്യേക കഴിവുള്ളവര്‍ക്കും രാജ്യത്ത് താമസ അനുമതി നല്‍കുന്ന സംവിധാനമാണ് സാംസ്‌കാരിക വീസ.

2020 ഈ വീസാക്കായി 220 അപേക്ഷകളാണ് ലഭിച്ചത്. അതിൽ നിന്ന് അർഹരായ 124 പേർക്ക് ഗോൾഡ് വീസാ അനുവദിക്കാൻ ജിഡിആർഎഫ്എ ദുബായിയോട് ശുപാർശചെയ്തു. അതിൽ 69 വ്യക്തികൾക്ക് ദീർഘകാല വിസ അനുവദിച്ചു. 59 പേരുടെ നടപടികൾ അവസാനഘട്ടത്തിലുമാണെന്ന് ഡയറക്ടർ ജനറൽ ഹലാ അൽ ബദരി വെളിപ്പെടുത്തി. 2019-ൽ യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മകതുമാണ് കലാസാംസ്കാരിക രംഗത്തെ ഉന്നമനത്തിനുവേണ്ടി ഇത്തരത്തിലുള്ള ഒരു വീസാ സംവിധാനം പ്രഖ്യാപിച്ചത്.


ലോകത്ത് ആദ്യമായാണ് ഇത്തരത്തിൽ വീസാ നടപടി നടപ്പിലാക്കുന്നത്. നാമ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ കലാസാംസ്കാരിക മേഖലയിലെ വ്യക്തികൾക്ക് ജിഡിആർഎഫ്എ പ്രധാന ഓഫീസ് സന്ദർശിച്ചു ഗോൾഡ് വീസാ ലഭിക്കുന്നതാണെന്ന് മേജർ ജനറൽ മുഹമ്മദ്‌ അഹമ്മദ് അൽ മർറി വ്യക്തമാക്കി. സംസ്കാരത്തെയും കലകളുടെയും മുഖ്യ ആകർഷണമാണ് യുഎഇ. അത് രാജ്യത്തിന്റെ വിലയേറിയ നിക്ഷേപ മേഖലയുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പത്തുവർഷത്തെ ഈ വിസ കാലഹരണപ്പെടുമ്പോൾ വീണ്ടും പരിശോധിച്ച് അത് പുതുക്കി നൽകുന്നതാണ്. സാംസ്കാരിക വിസ കൂടാതെ നിക്ഷേപകർക്കും സംരംഭകർക്കും, ഡോക്ടർമാർക്കും വിവിധ മേഖലയിലെ അസാധാരണ പ്രതിഭകൾക്കും, വിദ്യാർഥികൾക്കും ദീർഘകാല വിസ അനുവദിക്കുന്ന വിവിധ നടപടികളും യുഎഇയിൽ നിലവിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.