'ജയ് പാലസ്തീന്‍': ഒവൈസിയുടെ വിവാദ സത്യപ്രതിജ്ഞ; പ്രതിഷേധവുമായി ഭരണപക്ഷ എംപിമാര്‍

'ജയ് പാലസ്തീന്‍': ഒവൈസിയുടെ വിവാദ സത്യപ്രതിജ്ഞ; പ്രതിഷേധവുമായി ഭരണപക്ഷ എംപിമാര്‍

ന്യൂഡല്‍ഹി: ലോക്സഭാംഗമായുള്ള സത്യപ്രതിജ്ഞയ്ക്കിടെ എഐഎംഐഎം മേധാവി അസറുദ്ദീന്‍ ഒവൈസി 'ജയ് പാലസ്തീന്‍' മുദ്രാവാക്യം വിളിച്ചത് വിവാദമായി.

ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് പലസ്തീന്‍ എന്നു പറഞ്ഞായിരുന്നു സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്. ഇതിനെതിരെ ഭരണപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

ജയ് പലസ്തീന്‍ മുദ്രാവാക്യം വിളിച്ചത് തികച്ചും തെറ്റും ഭരണഘടനാ വിരുദ്ധവുമാണെന്ന് കേന്ദ്രമന്ത്രി ജെ. കിഷന്‍ റെഡ്ഡി പറഞ്ഞു. ഒവൈസിക്കെതിരെ ശോഭാ കരന്തലജെ എംപി രംഗത്തെത്തി. ജയ് പലസ്തീന്‍ വിളി പാര്‍ലമെന്റിനകത്ത് പാടില്ലെന്നും ഇതിനെതിരേ നടപടികള്‍ വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ തന്റെ വാക്കുകള്‍ ഭരണഘടനയുടെ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുന്നതല്ല എന്ന് വ്യക്തമാക്കി ഉവൈസി രംഗത്തെത്തി. എല്ലാവരും നിരവധി കാര്യങ്ങള്‍ പറയാറുണ്ട്. താന്‍ ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് പലസ്തീന്‍ എന്നാണ് പറഞ്ഞത്.

ഇതെങ്ങനെയാണ് ഭരണഘടനാ വിരുദ്ധമാകുന്നതെന്നാണ് ഉവൈസിയുടെ ചോദ്യം. പാര്‍ശ്വവല്‍കരിക്കുന്നവരുടെ പ്രശ്നങ്ങള്‍ സത്യസന്ധമായി തന്നെ ചൂണ്ടിക്കാട്ടുന്നത് തുടരുമെന്നും അദേഹം എക്സില്‍ കുറിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.