തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5610 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 19 പേർ മരണമടഞ്ഞു. നിലവില്‍ 67795 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 22 ആരോഗ്യപ്രവർത്തകർക്ക് രോഗബാധ സ്ഥിരീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 91,931സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.10 ആണ്. 350 ഉറവിടമറിയാത്ത കേസുകള്‍. 5131 പേർക്ക് സമ്പർക്കം മൂലമാണ് കോവിഡ് സ്ഥിരീകരിച്ചത്.
പ്രതിരോധ പ്രവർത്തനം ശക്തമായതിനാലാണ് രോഗം ഇനിയും ബാധിക്കാത്തയാളുകൾ കേരളത്തിലുള്ളത്. മികച്ച ജാഗ്രതയാണ് നാം പുലർത്തിയത്. അതുകൊണ്ട് കേരളത്തിൽ രോഗവ്യാപനം കുറവായത്. കേരളത്തിൽ മരണനിക്ക് കുറയ്ക്കാനും സാധിച്ചു. കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറയുന്നില്ല. ഇത് കൂടുതൽ ജാഗ്രത പുലർത്തണം എന്നതിന്റെ സൂചനയാണ്.
ശാരീരിക അകലം പാലിക്കുക, മാസ്ക് ധരിക്കുക എന്നീ കോവിഡ് പ്രോട്ടോകോളുകൾ തുടരണം. മികച്ച ചികിത്സ കേരളത്തിൽ ലഭ്യമാക്കാൻ സാധിച്ചു. അതുകൊണ്ട് മരണനിരക്ക് വർധിക്കാതെ പിടിച്ചുനിർത്താൻ സാധിച്ചതെന്നും എന്നാൽ, ജാഗ്രതക്കുറവ് അപകടം ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് കോവിഡ് വ്യാപനതോത് കുറയുന്നില്ല. വീട്ടില്‍ കഴിയുന്ന രോഗികള്‍ റൂം ക്വാറന്റീന്‍ കര്‍ശനമായി പാലിക്കണം മുഖ്യമന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.