കേരളത്തിലെ പ്രകടനം നിരാശപ്പെടുത്തുന്നത്; സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനവും തിരുത്തല്‍ നിര്‍ദേശങ്ങളും

 കേരളത്തിലെ പ്രകടനം നിരാശപ്പെടുത്തുന്നത്; സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനവും തിരുത്തല്‍ നിര്‍ദേശങ്ങളും

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടായ കനത്ത തോല്‍വിയില്‍ വിമര്‍ശനം ഉന്നയിച്ച് സിപിഎം കേന്ദ്രകമ്മിറ്റി യോഗം. സംസ്ഥാനത്തെ പ്രകടനം നിരാശപ്പെടുത്തുന്നതാണെന്ന് പി.ബി റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍കാല തീരുമാനങ്ങള്‍ പലതും നടപ്പാക്കിയില്ലെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അവലോകനം മുഖ്യ അജന്‍ഡയായിട്ടാണ് വെള്ളിയാഴ്ച മുതല്‍ സി.പി.എമ്മിന്റെ കേന്ദ്രകമ്മിറ്റി യോഗം ചേരുന്നത്. ആഴത്തിലുള്ള തിരുത്തല്‍ നടപടികള്‍ വേണമെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകനമാണ് ഇന്ന് ആരംഭിച്ച സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തിന്റെ മുഖ്യ അജണ്ട.

അതിനിടയിലാണ് നിലവില്‍ സംസ്ഥാനത്തെ പ്രകടനത്തില്‍ കേന്ദ്ര നേതൃത്വം കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്. തിരുത്തല്‍ നിര്‍ദേശങ്ങളും യോഗത്തില്‍ ഉയര്‍ന്നു. കേരളത്തിലെ ബിജെപിയുടെ പ്രകടനവും പാര്‍ട്ടിക്കെതിരായ ജനവികാരവും തിരിച്ചടിയിലേക്ക് നയിച്ചുവെന്നാണ് വിലയിരുത്തല്‍.

ഇടതുമുന്നണി അധികാരത്തിലിരിക്കുന്ന ഒരേയൊരു സംസ്ഥാനമായ കേരളത്തില്‍ 2019 ലും ഇത്തവണയും ഉണ്ടായ തോല്‍വി സിപിഎമ്മിനേറ്റ കനത്ത ആഘാതമാണ്. തിരഞ്ഞെടുപ്പ് അവലോകനത്തിനായി കഴിഞ്ഞാഴ്ച ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിലും പിന്നീട് ജില്ലാ കമ്മിറ്റി യോഗങ്ങളിലും സംസ്ഥാന സര്‍ക്കാരിനും പാര്‍ട്ടി നേതൃത്വത്തിനുമെതിരേ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.