കുവൈറ്റ് തീപിടിത്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 1.20 കോടി രൂപ കൈമാറി യൂസഫലി

 കുവൈറ്റ് തീപിടിത്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 1.20 കോടി രൂപ കൈമാറി യൂസഫലി

തിരുവനന്തപുരം: കുവൈറ്റില്‍ കെട്ടിടത്തിന് തീപിടിച്ച് മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്കായി 1.20 കോടി രൂപ ധനസഹായം കൈമാറി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. മരിച്ചവരുടെ വിവരങ്ങള്‍ സംബന്ധിച്ച് നോര്‍ക്ക തയ്യാറാക്കിയ പട്ടികയുടെ അടിസ്ഥാനത്തിലാണ് തുക കൈമാറിയത്.

ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപ വീതം കൈമാറും. എംഎ യൂസഫലിയ്ക്ക് വേണ്ടി ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍, നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശേരിയ്ക്ക് തുക കൈമാറി. കുവൈറ്റ് ദുരന്തത്തില്‍ മരിച്ച എല്ലാ ഇന്ത്യക്കാരുടെ കുടുംബാംഗങ്ങള്‍ക്കും എംഎ യൂസഫലി ധനസഹായം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ വിവരങ്ങള്‍ നോര്‍ക്ക ലഭ്യമാക്കുന്നതനുസരിച്ച് ബാക്കിയുള്ള തുകയും നോര്‍ക്കയ്ക്ക് ഉടന്‍ കൈമാറും.

കഴിഞ്ഞ മാസം 12 ന് പുലര്‍ച്ചെയാണ് തെക്കന്‍ കുവൈറ്റില്‍ വിദേശ തൊഴിലാളികള്‍ താമസിക്കുന്ന ആറ് നില കെട്ടിടത്തില്‍ തീപിടിത്തം ഉണ്ടായത്. ഇന്ത്യക്കാരടക്കം 49 പേരാണ് ദുരന്തത്തില്‍ മരിച്ചത്. ഇതില്‍ 23 പേര്‍ മലയാളികളാണ്. മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാരും കുവൈറ്റ് ഭരണകൂടവും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.