കറന്‍സി ഇടപാടിലൂടെ വിദേശത്തേക്ക് കോടികള്‍ കടത്തി: ഹൈറിച്ച് എംഡി കെ.ഡി പ്രതാപനെ ഇ.ഡി അറസ്റ്റ് ചെയ്തു

കറന്‍സി ഇടപാടിലൂടെ വിദേശത്തേക്ക് കോടികള്‍ കടത്തി: ഹൈറിച്ച് എംഡി കെ.ഡി പ്രതാപനെ ഇ.ഡി അറസ്റ്റ് ചെയ്തു

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ ഹൈറിച്ച് എംഡി കെ.ഡി പ്രതാപനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കറന്‍സി ഇടപാടിലൂടെ കോടികള്‍ വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ്. ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയശേഷമാണ് പ്രതാപനെ അറസ്റ്റ് ചെയ്തത്.

മള്‍ട്ടി ചെയിന്‍ മാര്‍ക്കറ്റിങ്, ഓണ്‍ലൈന്‍ ഷോപ്പി എന്നിവ വഴി കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിവിധ വ്യക്തികളില്‍ നിന്ന് പതിനായിരം രൂപ വച്ച് വാങ്ങി 1630 കോടി രൂപയാണ് സ്ഥാപനം തട്ടിയെടുത്തതായാണ് ഇ.ഡിയുടെ കണ്ടെത്തല്‍. 126 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയെന്ന് ജിഎസ്ടി വകുപ്പിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഹൈറിച്ചിന്റെ സ്വത്തുക്കള്‍ ഇ.ഡി അടുത്തിടെ മരവിപ്പിച്ചിരുന്നു.

മണിചെയിന്‍ തട്ടിപ്പ്, കുഴല്‍പണം തട്ടിപ്പ്, ക്രിപ്‌റ്റോറന്‍സി തട്ടിപ്പ് എന്നിവയെല്ലാം പ്രതാപനും ഭാര്യ ശ്രീനയും ചേര്‍ന്നു നടത്തി. 126 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയത് പുറത്ത് വന്നതോടെ പ്രതാപനെ ജിഎസ്ടി വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ജാമ്യത്തിലിറങ്ങി. ഈ സമയത്താണ് കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവന്നത്.

ജിഎസ്ടി തട്ടിപ്പ് മാത്രമാണ് നടത്തിയതെന്നായിരുന്നു ശ്രീനയുടെയും പ്രതാപന്റെയും തുടക്കത്തിലെ വാദം. എന്നാല്‍ പിന്നീട് പുതിയ കണ്ടെത്തലുകള്‍ വന്നതോടെ ആ വാദം പൊളിയുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.