ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിച്ച സംഭവത്തിലെ മുഖ്യപ്രതി കീഴടങ്ങി. മുഖ്യപ്രതി ദേവ് പ്രകാശ് മധുകറാണ് വെള്ളിയാഴ്ച രാത്രി ഡല്‍ഹി പൊലീസില്‍ കീഴടങ്ങിയത്. ഇയാളെ ഉത്തര്‍പ്രദേശ് പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.
സംഭവത്തില്‍ സമ്മേളനത്തിന്റെ സംഘാടകരായ ആറ് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടും. പ്രകാശ് മധുകറിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ഇയാള്‍ക്കെതിരേ അന്വേഷണം നടത്തിയിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
അതേസമയം ആള്‍ ദൈവം ഭോലെ ബാബ എന്ന സൂരജ്പാല്‍ നാരായണ്‍ ഹരിയെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. എന്നാല്‍ എഫ്.ഐ.ആറില്‍ ഭോലെ ബാബയുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് 24 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ആവശ്യമെങ്കില്‍ ഭോലെ ബാബയുടെ താമസസ്ഥലത്ത് അന്വേഷണം നടത്തുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.