ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് ജൂലൈ 17മുതല്‍ 21 വരെ അമേരിക്കയിൽ; നാല് പാതകളിലൂടെ 60 ദിനങ്ങളിലായി നടക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണങ്ങൾ പുരോ​ഗമിക്കുന്നു

ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് ജൂലൈ 17മുതല്‍ 21 വരെ അമേരിക്കയിൽ; നാല് പാതകളിലൂടെ 60 ദിനങ്ങളിലായി നടക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണങ്ങൾ പുരോ​ഗമിക്കുന്നു

വാഷിങ്ടണ്‍ ഡിസി: അമേരിക്കയിൽ എണ്‍പത്തിമൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്. ജൂലൈ 17മുതല്‍ 21 വരെ ഇന്ത്യാനാപ്പോളീസിലാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുന്നത്. നാല് വ്യത്യസ്ത പാതകളിലൂടെ 60 ദിനങ്ങളിലായി 6500 മൈല്‍ പിന്നിടുന്ന ദിവ്യകാരുണ്യ പ്രദക്ഷിണങ്ങള്‍ ജൂലൈ 17 ന് ഇന്ത്യാനപ്പോളീസിലെ ലൂക്കാസ് ഓയില്‍ സ്റ്റേഡിയത്തില്‍ എത്തുന്നതോടെ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് തുടക്കമാകും.

ദിവ്യകാരുണ്യ ആരാധന, ദിവ്യബലികള്‍, പ്രഭാഷണങ്ങള്‍, വിവിധ വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവ ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കും. അമേരിക്കയിലെ പ്രശസ്തരായ വചന പ്രഘോഷകരും സംഗീതജ്ഞരും നേതൃത്വം നല്‍കും.
1895-ല്‍ വാഷിങ്ടൺ ഡിസിയിലെ കത്തോലിക്ക സര്‍വകലാശാല കാമ്പസിലാണ് യുഎസിലെ ആദ്യ ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടന്നത്.

തുടര്‍ന്ന് 1941 വരെയുള്ള കാലഘട്ടത്തിനിടയില്‍ ഒന്‍പത് ദിവ്യകാരുണ്യ കോണ്‍ഗ്രസുകള്‍ യുഎസില്‍ നടന്നുവെങ്കിലും ഇപ്പോള്‍ നീണ്ട 83 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടുമൊരു ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുന്നത്. ദിവ്യകാരുണ്യ കോണ്‍ഗ്രസിന് മുന്നോടിയായുള്ള ദിവ്യകാരുണ്യ തീര്‍ത്ഥയാത്രകള്‍ യുഎസില്‍ പുരോഗമിക്കുകയാണ്.

പന്തക്കുസ്ത തിരുനാള്‍ ദിനത്തിലാണ് രാജ്യത്തിന്റെ നാല് ദിക്കുകളില്‍ നിന്ന് ദിവ്യകാരുണ്യ തീര്‍ത്ഥാടനങ്ങള്‍ ആരംഭിച്ചത്. യുഎസിന്റെ നെടുകയും കുറുകയും സഞ്ചരിക്കുന്ന ദിവ്യകാരുണ്യ ഈശോയെ വണങ്ങുന്നതിനും ഒപ്പം തീര്‍ത്ഥയാത്രയില്‍ പങ്കുചേരുന്നതിനുമായി ആയിരങ്ങളാണ് പ്രതികൂല കാലാവാസ്ഥയിലും അണിനിരക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.