ക്രിക്കറ്റ് കോച്ചിന്റെ ലൈംഗിക പീഡനം: മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു; കെസിഎയ്ക്ക് നോട്ടീസയച്ചു

ക്രിക്കറ്റ് കോച്ചിന്റെ ലൈംഗിക പീഡനം: മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു; കെസിഎയ്ക്ക് നോട്ടീസയച്ചു

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അക്കാദമിയിലെ പരീശീലകനെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പരിശീലകന്‍ മനു പീഡിപ്പിച്ചതില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) നോട്ടീസയച്ചു. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും നേരത്തെ കേസെടുത്തിരുന്നു.

കെസിഎ ആസ്ഥാനത്ത് വെച്ചും പീഡനശ്രമം ഉണ്ടായതായി പെണ്‍കുട്ടികളിലൊരാള്‍ മൊഴി നല്‍കിയിരുന്നു. ക്രിക്കറ്റ് പരിശീലനത്തിന് എത്തിയിരുന്ന പെണ്‍കുട്ടികളെയാണ് മനു ചൂഷണം ചെയ്തിരുന്നത്. പത്തു വര്‍ഷമായി ഇയാള്‍ കെസിഎയില്‍ പരിശീലകനാണ്. പരാതി നല്‍കിയ കുട്ടികള്‍ നേരത്തെ മുതല്‍ ചൂഷണത്തിന് ഇരയായിരുന്നുവെന്നാണ് സൂചന.

ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ അറസ്റ്റിലായ മനു റിമാന്‍ഡിലാണ്. ആറ് പോക്‌സോ കേസുകളാണ് ഇയാള്‍ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ക്ക് പോകുമ്പോള്‍ മാത്രമല്ല കെസിഎ ആസ്ഥാനത്തും മനു കുട്ടികളെ ചൂഷണത്തിന് ഇരയാക്കിയിരുന്നു. ജിംനേഷ്യത്തിലെ പരിശീലനത്തിനു ശേഷം ശുചിമുറിയില്‍ പോയ പെണ്‍കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായതായും വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു. മനു ഇപ്പോള്‍ റിമാന്‍ഡിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.