പ്ലസ് വണ്‍ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റായി; പ്രവേശനം നാളെ രാവിലെ മുതല്‍

പ്ലസ് വണ്‍ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റായി; പ്രവേശനം നാളെ രാവിലെ മുതല്‍

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. നാളെ രാവിലെ മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാം. മറ്റന്നാള്‍ വൈകുന്നേരം വരെ ആണ് പ്രവേശനം നേടാനുള്ള സമയം.

ആദ്യ അലോട്ട്‌മെന്റില്‍ പ്രവേശനം നേടിയത് 30245 വിദ്യാര്‍ത്ഥികളാണ്. മലപ്പുറത്ത് പ്രവേശനം ലഭിച്ചത് 6999 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം. 9880 വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും പുറത്താണ്. നിലവിലെ കണക്ക് പ്രകാരം മലപ്പുറത്ത് ബാക്കി ഉള്ളത് 89 മെറിറ്റ് സീറ്റുകള്‍ മാത്രമാണ്. പാലക്കാട് 8139 അപേക്ഷകരില്‍ പ്രവേശനം ലഭിച്ചത് 2643 പേര്‍ക്ക് മാത്രം.

കോഴിക്കോട് 7192 അപേക്ഷകരില്‍ പ്രവേശനം ലഭിച്ചത് 3342 പേര്‍ക്ക്. കോഴിക്കോട് 3,850 ഉം പാലക്കാട് 5,490 കുട്ടികള്‍ക്കും ഇതുവരെ അഡ്മിഷന്‍ ആയിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.