പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റ്: പ്രവേശനം ഇന്നുകൂടി; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

 പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റ്: പ്രവേശനം ഇന്നുകൂടി; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റില്‍ ഇടം നേടിയവര്‍ ചൊവ്വാഴ്ച വൈകുന്നേരം നാലിനകം സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് ടിസിയുടെയും സ്വഭാവ സര്‍ട്ടിഫിക്കറ്റിന്റെയും ഒറിജിനല്‍ നിര്‍ബന്ധമായും ഹാജരാക്കണം.

വിവരങ്ങള്‍ക്ക് വെബ്സൈറ്റ്: https://hscap.kerala.gov.in

30,245 പേര്‍ക്കാണ് സപ്ലിമെന്ററി അലോട്ട്മെന്റില്‍ പ്രവേശനം ലഭിച്ചത്. ഇനി 22,729 സീറ്റ് ഒഴിഞ്ഞുകിടക്കുന്നുണ്ട്. 57,662 അപേക്ഷകളാണ് പരിഗണിച്ചത്. ഇതില്‍ 11,326 പേര്‍ സ്വന്തം ജില്ലയ്ക്ക് പുറമേ മറ്റ് ജില്ലകളിലും അപേക്ഷ സമര്‍പ്പിച്ചവരാണ്. മുഖ്യഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും അപേക്ഷിക്കാത്തവര്‍ക്കും ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ അപേക്ഷിക്കാന്‍ അവസരമുണ്ടായിരുന്നു.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ ഇടം നേടിയവരും ചൊവ്വാഴ്ച വൈകുന്നേരം നാലിനകം സ്ഥിര പ്രവേശനം നേടണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.