കൊച്ചി: ജനിക്കാനും ജീവിക്കാനുമുള്ള അവകാശം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ ജീവ സംരക്ഷണ സന്ദേശ യാത്ര കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍.
ജീവ സംരക്ഷണ സന്ദേശ യാത്രക്ക് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദേഹം. തന്റെ മാതാപിതാക്കള്‍, ഇപ്പോഴത്തെ മാതാപിതാക്കളുടെ മനോഭാവ പ്രകാരം രണ്ട് കുട്ടികള്‍ മതിയെന്ന് തീരുമാനിച്ചിരുന്നുവെങ്കില്‍ പത്താമത്തെ കുഞ്ഞായി ജനിക്കുവാന്‍ തനിക്ക് അവസരം ലഭിക്കുകയില്ലായിരുന്നുവെന്ന് മാര്‍ തട്ടില്‍ പറഞ്ഞു.
കെസിബിസി പ്രൊ ലൈഫ് സമിതിയുടെ ഡയറക്ടര്‍ ഫാ. ക്ളീറ്റസ് കതിര്‍പറമ്പില്‍, ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടന്‍, ആനിമേറ്റര്‍ സാബു ജോസ് എന്നിവര്‍ പ്രസംഗിച്ചു. ജെയിംസ് ആഴ്ചങ്ങാടന്‍ ക്യാപ്റ്റനും സാബു ജോസ് ജനറല്‍ കോ ഓര്‍ഡിനേറ്ററുമായ സമിതിയാണ് യാത്രക്ക് നേതൃത്വം നല്‍കുന്നത്.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, കെസിബിസി പ്രൊ ലൈഫ് സമിതിയുടെ സംസ്ഥാന പ്രസിഡന്റ് ജോണ്‍സന്‍ സി. എബ്രഹാം, സെക്രട്ടറി ജെസ്ലിന്‍ ജോ, ആനിമേറ്റര്‍ സിസ്റ്റര്‍ മേരി ജോര്‍ജ്, വൈസ് ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ന്യൂനസ്, ക്യുരിയ അംഗങ്ങള്‍, വിവിധ കമ്മീഷന്‍ സെക്രട്ടറിമാര്‍, ഓഫീസ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
ജോയ്സ് മുക്കുടം ജീവവ ിസ്മയ മാജിക്ക് അവതരിപ്പിച്ചു. ഓഗസ്റ്റ് 10 ന് തൃശൂരില്‍ ദേശിയ തലത്തിലുള്ള പ്രൊ ലൈഫ് മഹാ റാലിയും സമ്മേളനവും നടക്കും. 'ജീവനും ജീവിതവും സംരക്ഷിക്കപ്പെടണം' എന്നതാണ് മാര്‍ച്ച് ഫോര്‍ ലൈഫിന്റെ മുഖ്യ സന്ദേശം
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.