അഗര്‍ത്തല: ത്രിപുരയില്‍ 47 വിദ്യാര്‍ഥികള്‍ എച്ച്ഐവി ബാധിച്ച് മരിച്ചു. 828 വിദ്യാര്‍ഥികള്‍ക്ക് എച്ച്ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതായും ത്രിപുര സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയിലെ (ടി.എസ്.എസി.എസ്) മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
220 സ്‌കൂളുകളില്‍ നിന്നും 24 കോളജുകളില്‍ നിന്നും എച്ച്ഐവി ബാധിതരായ വിദ്യാര്‍ത്ഥികളെ ടി.എസ്.എസി.എസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കുത്തി വയ്ക്കുന്ന തരത്തില്‍പ്പെട്ട ലഹരി മരുന്നുകളുടെ ഉപയോഗമാണ് വലിയ രീതിയില്‍ വിദ്യാര്‍ഥികളില്‍ എച്ച്ഐവി ബാധയ്ക്ക് കാരണമായിട്ടുള്ളതെന്നാണ് 'ദി എക്കണോമിക്സ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
പുതിയ കണക്കുകള്‍ അനുസരിച്ച് ഓരോ ദിവസവും അഞ്ച് മുതല്‍ ഏഴ് വരെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ഇത് ആശങ്കപ്പെടുത്തുന്നതാണെന്നും ടി.എസ്.എസി.എസ് വിശദമാക്കുന്നു. ലഹരി ഉപയോഗമാണ് എച്ച്ഐവി കേസുകളിലെ കുത്തനെയുള്ള വര്‍ധനയ്ക്ക് കാരണമാകുന്നതെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്.
കുട്ടികള്‍ക്കിടയിലെ ലഹരി മരുന്ന് ഉപയോഗത്തേക്കുറിച്ച് വീട്ടുകാര്‍ ബോധവാന്മാരാകണമെന്നും പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി അധികൃതര്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.