കൊച്ചിയില്‍ 13 കോടിയുടെ മയക്ക് മരുന്ന് വേട്ട,; കെനിയന്‍ പൗരന്‍ പിടിയില്‍

കൊച്ചിയില്‍ 13 കോടിയുടെ മയക്ക് മരുന്ന് വേട്ട,; കെനിയന്‍ പൗരന്‍ പിടിയില്‍

കൊച്ചി: നെടുമ്പാശേരിയില്‍ 13 കോടിയുടെ മയക്ക് മരുന്നുമായി കെനിയന്‍ പൗരനെ ഡിആര്‍ഐ സംഘം പിടികൂടി. വിമാന യാത്രക്കാരനായ ഇയാള്‍ ദ്രാവക രൂപത്തിലും ഖര രൂപത്തിലും കൊക്കെയ്ന്‍ കടത്താനാണ് ശ്രമിച്ചത്.

മദ്യക്കുപ്പിയില്‍ ദ്രാവക രൂപത്തില്‍ 1100 ഗ്രാം കൊക്കെയ്നാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. 200 ഗ്രാം കൊക്കെയ്ന്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലും കടത്താന്‍ ശ്രമിച്ചിരുന്നു. ആര്‍ക്ക് കൈമാറാനാണ് മയക്കുമരുന്ന് എത്തിച്ചത് എന്നിവയടക്കമുള്ള വിവരങ്ങള്‍ക്കായി ഇയാളെ ചോദ്യം ചെയ്തു വരികയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.