ജോലി നഷ്ടപ്പെട്ട് നാട്ടില്‍ പോകാനാകാതെ തിരുവന്തപുരം സ്വദേശിനി; വിമാന ടിക്കറ്റ് ഉള്‍പ്പെടെ നല്‍കി ഇന്‍കാസ് ഒമാന്‍

ജോലി നഷ്ടപ്പെട്ട് നാട്ടില്‍ പോകാനാകാതെ തിരുവന്തപുരം സ്വദേശിനി; വിമാന ടിക്കറ്റ് ഉള്‍പ്പെടെ നല്‍കി ഇന്‍കാസ് ഒമാന്‍

മസ്‌കറ്റ്: ഒമാനില്‍ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ തിരുവന്തപുരം സ്വദേശിനിക്ക് ആശ്വാസമായി ഇന്‍കാസ് ഒമാന്‍. ആറ് വര്‍ഷം മുന്‍പാണ് യുവതി ഒമാനില്‍ എത്തിയത്.

അധികം വൈകാതെ ജോലി നഷ്ടപ്പെട്ടു. കുറച്ചു വര്‍ഷങ്ങളായി സ്ഥിര വരുമാനമില്ലാതെ വല്ലപ്പോഴും ലഭിച്ചിരുന്ന ഗാര്‍ഹിക ജോലികള്‍ ചെയ്ത് വരികയായിരുന്നു ഇവര്‍. 2020 ന് ശേഷം വിസ പുതുക്കുവാന്‍ സാധിച്ചിരുന്നുമില്ല. തുടര്‍ന്ന് ആരോഗ്യം വഷളാവുകയും നാട്ടില്‍ പോകുവാന്‍ നിവൃത്തിയില്ലാതെ വരികയുമായിരുന്നു.

തുടര്‍ന്ന് സനു എന്ന മലയാളിയുടെ സഹായത്തോടെ ഇവര്‍ ഇന്‍കാസ് ഒമാന്‍ ഭാരവാഹികളെ ബന്ധപ്പെടുകയും തുടര്‍ന്ന് ഇന്‍കാസ് പ്രസിഡന്റ് അനീഷ് കടവിലിന്റെ നേതൃത്വത്തില്‍ വൈസ് പ്രസിഡന്റ് നിധീഷ് മാണി, ട്രെഷറര്‍ സതീഷ് പട്ടുവം എന്നിവര്‍ എംബസിയുമായി ഇടപെട്ട് നാട്ടിലേയ്ക്ക് പോകുവാനുള്ള അനുമതി സാധ്യമാക്കുകയുമായിരുന്നു.

എംബസി നല്‍കിയ തിയതി പ്രകാരം നാട്ടിലേക്കുള്ള വിമാന ടിക്കറ്റും ഇന്‍കാസ് ഒമാന്‍ നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.