പനി ബാധിതരുടെ എണ്ണം ഉയരുന്നു, ഇന്ന് മൂന്ന് മരണം; മഞ്ഞപ്പിത്തവും എലിപ്പനിയും പടരുന്നു: ആറ് പേര്‍ക്കു കൂടി കോളറ സ്ഥിരീകരിച്ചു

പനി ബാധിതരുടെ എണ്ണം ഉയരുന്നു, ഇന്ന് മൂന്ന്  മരണം; മഞ്ഞപ്പിത്തവും എലിപ്പനിയും പടരുന്നു: ആറ് പേര്‍ക്കു കൂടി കോളറ സ്ഥിരീകരിച്ചു

പനി ബാധിച്ച് സംസ്ഥാനത്ത് ഇന്ന് ചികിത്സ തേടിയത് 13,196 പേര്‍.

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കൂടുന്നു. മൂന്ന് പേരാണ് ഇന്ന് പനി ബാധിച്ച് മരിച്ചത്. ഇതില്‍ രണ്ട് മരണം എലിപ്പനി ബാധിച്ചാണ്. മഞ്ഞപ്പിത്തത്തെ തുടര്‍ന്നാണ് മറ്റൊരാള്‍ മരിച്ചത്.

പനി ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടാകുന്നത്. 13,196 പേരാണ് പനി ബാധിച്ച് ഇന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്.

ഇതില്‍ 145 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 416 പേര്‍ ഡെങ്കി പനിയുടെ രോഗ ലക്ഷണവുമായി ചികിത്സയിലാണ്. 42 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ പനിയും 10 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. രോഗ വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതിനിടെ സംസ്ഥാനത്ത് കോളറ പടരുന്നതും ആശങ്ക സൃഷ്ടിക്കുകയാണ്. ആറ് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി. നെയ്യാറ്റിന്‍കര ശ്രീകാരുണ്യ സ്‌കൂളിലെ ഏഴ് പേര്‍ക്കാണ് കോളറ ബാധിച്ചത്. ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.