ടെലിപ്പതി മനുഷ്യന് സൂപ്പര്‍ പവര്‍ നല്‍കുമെന്ന് ഇലോണ്‍ മസ്‌ക്; രണ്ടാം ഘട്ട പരീക്ഷണത്തിനൊരുങ്ങി ന്യൂറാലിങ്ക്

ടെലിപ്പതി മനുഷ്യന് സൂപ്പര്‍ പവര്‍ നല്‍കുമെന്ന് ഇലോണ്‍ മസ്‌ക്; രണ്ടാം ഘട്ട പരീക്ഷണത്തിനൊരുങ്ങി ന്യൂറാലിങ്ക്

കാലിഫോര്‍ണിയ: ഇലോണ്‍ മസ്‌കിന്റെ ബ്രെയിന്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പായ ന്യൂറാലിങ്ക് തയ്യാറാക്കിയ ബ്രെയിന്‍ ചിപ്പ് ടെലിപ്പതിയുടെ സഹായത്തോടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന രോഗികള്‍ക്ക് കംപ്യൂട്ടറുകളെ നിയന്ത്രിക്കാനാകുമെന്ന് 2024 ജനുവരിയില്‍ നടന്ന ആദ്യ പരീക്ഷണത്തില്‍ വ്യക്തമായിരുന്നു.

ഇതിന് പിന്നാലെ ഇപ്പോള്‍ രണ്ടാമത്തെ പരീക്ഷണത്തിന് ന്യൂറാലിങ്ക് തയ്യാറെടുക്കുകയാണ്. ബ്രെയിന്‍ ചിപ്പ് സ്ഥാപിച്ച് മാസങ്ങള്‍ക്ക് ശേഷം ചില സാങ്കേതിക പ്രശ്നങ്ങള്‍ കണ്ടെത്തിയെങ്കിലും ആദ്യ പരീക്ഷണം വിജയമായിരുന്നു. കിടപ്പ് രോഗികളിലാണ് ടെലിപ്പതി പരീക്ഷണം നടത്തുന്നത്.

2024 അവസാനത്തോടെ ടെലിപ്പതി കൂടുതല്‍ ആളുകളില്‍ ഘടിപ്പിക്കാനാകുമെന്നാണ് മസ്‌ക് വ്യക്തമാക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വളര്‍ച്ച മനുഷ്യര്‍ക്ക് ദോഷമുണ്ടാക്കുമെന്ന് ഇലോണ്‍ മസ്‌ക് പല തവണ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. എന്നാല്‍ മനുഷ്യ ബുദ്ധിയെ സഹായിക്കാന്‍ തലച്ചോറില്‍ ഘടിപ്പിക്കുന്ന ടെലിപ്പതി മനുഷ്യന് സൂപ്പര്‍ പവര്‍ നല്‍കുമെന്നാണ് മസ്‌കിന്റെ വാദം.

ആദ്യ പരീക്ഷണത്തിലുണ്ടായ വീഴ്ചകള്‍ പരിഹരിച്ചുകൊണ്ടാവും ഭാവിയിലെ ശസ്ത്രക്രിയകള്‍. മസ്തിഷ്‌ക ചര്‍മ്മത്തില്‍ ഘടിപ്പിച്ച ഇലക്ട്രോഡുകള്‍ എന്ന് വിളിക്കുന്ന നേര്‍ത്ത നാരുകള്‍ വേര്‍പെട്ടതാണ് ഉപകരണത്തിന്റെ പ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ടിച്ചത്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ടാവും പുതിയ ചിപ്പ് ഘടിപ്പിക്കുക.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.