ദുബായ് :ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) കഴിഞ്ഞ വർഷങ്ങളിൽ തങ്ങൾ കൈവരിച്ച മികച്ച നേട്ടങ്ങൾ പ്രൗഢമായി ആഘോഷിച്ചു. 'എലൈറ്റ് സെറിമണി' എന്ന പേരിൽ ദുബായ് വേൾഡ് ട്രേഡ് സെൻററിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ 2000ത്തിലധികം ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെ ആദരിച്ചു.
ദുബായ് പോലീസ് ആൻഡ് പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ചീഫ് ലഫ്റ്റനന്റ് ജനറൽ ദാഹി ഖൽഫാൻ തമീം, ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി ഡയറക്ടർ ജനറൽ ഹലാ ബദ്രി, ജിഡിആർഎഫ്എ അസിസ്റ്റന്റ് ഡയറക്ടർമാർ, ദുബായ് പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ അടക്കം നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.
മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയുടെ പ്രഭാഷണത്തോടുകൂടിയാണ് ചടങ്ങ് ആരംഭിച്ചത്. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തുമിന്റെ നിരന്തരമായ പിന്തുണയും മാർഗ്ഗനിർദ്ദേശവുമാണ് ജിഡിആർഎഫ്എ കൈവരിച്ച നേട്ടങ്ങൾക്ക് പ്രധാന കാരണമായതെന്ന് ലഫ് : ജനറൽ അൽ മർറി പറഞ്ഞു. ലോകത്തമ്പാടുമുള്ള ആളുകൾക്ക് ദുബായിലേക്കുള്ള പ്രവേശനം സുഗമമാക്കാനും മികച്ച സൗകര്യങ്ങൾ ഒരുക്കാനുമുള്ള ശൈഖ് മുഹമ്മദിന്റെ ദീർഘവീക്ഷണങ്ങൾ ഞങ്ങളെ കൂടുതൽ മികവിലേക്ക് നയിച്ചു.
2006 ലഭിച്ച ദുബായ് എക്സലൻസ് അവാർഡുകൾ ഞങ്ങൾക്ക് വലിയ പ്രോത്സാഹനമായിരുന്നു. കാര്യമായ മെച്ചപ്പെടുത്തലുകൾ ആവശ്യമായ സമയമായിരുന്നു അത്. വരും വർഷങ്ങളിലെ തുടർച്ചയായ പുരാഗതിയിൽ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും നൽകിയ പ്രോത്സാഹനം പ്രാദേശിക തലത്തിലും അന്താരാഷ്ട്ര തലത്തിലേക്ക് അതോറിറ്റിയുടെ കീർത്തി വർദ്ധിപ്പിച്ചതെന്ന് കഴിഞ്ഞ 18 വർഷത്തെ പ്രവർത്തന മികവ് പരാമർശിച്ചുകൊണ്ട് ലഫ്റ്റനൽ ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു
ആധുനിക സാങ്കേതിക വിദ്യകൾ സ്വീകരിക്കുക, മികച്ച ആഗോള സമ്പ്രദായങ്ങൾ നടപ്പിലാക്കുക എന്നീ പ്രധാന തന്ത്രങ്ങളിലൂടെ ഡിജിറ്റൽ സേവനങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും തുടർച്ചയായ വികസനത്തിനും നവീകരണത്തിനുമാണ് ജനറൽ ഡയറക്ടറേറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ലഫ്റ്റനൽ ജനറൽ ഊന്നി പറഞ്ഞു. ഉദ്യോഗസ്ഥരുടെ മികവാർന്ന സേവനമികവുകളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.2023 ലും ,2024 ആദ്യ വർഷങ്ങളിൽ ജി ഡി ആർ എഫ് എ ക്ക് ലഭിച്ച നേട്ടങ്ങളും അവാർഡുകളും ചടങ്ങിൽ പ്രദർശിപ്പിച്ചു.അതോറിറ്റിക്ക് നൽകുന്ന നിരന്തരമായ പിന്തുണയ്ക്ക് ലഫ്റ്റനന്റെ ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീമിനെ ചടങ്ങിൽ വെച്ച് പ്രത്യേകം ആദരിക്കുകയും ചെയ്തു
അൽമർറി വിശ്വാസം കാത്തു ലഫ് :ജനറൽ ദാഹി ഖൽഫാൻ തമീം
എനിക്കുള്ള വിശ്വാസം കാത്തുസൂക്ഷിച്ച വിശ്വസ്തനായ ഉദ്യോഗസ്ഥനാണ് ഇപ്പോഴത്തെ ജിഡിആർഎഫ്എ മേധാവി ലഫ് : ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയെന്ന് ദുബൈ പൊതു സുരക്ഷാ വിഭാഗം ഡെപ്യൂട്ടി ചെയര്‍മാന്‍ ലെഫ്. ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം അഭിപ്രായപ്പെട്ടു. ഒരിക്കൽ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ജിഡിആർഎഫ്എയെ പുനരുജ്ജീവിപ്പിക്കുന്നതിന് ഒരു മികച്ച നേതൃത്വത്തെ നിർദ്ദേശിക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടു.ദുബായ് പൊലീസ് സി ഐ ഡി വിഭാഗത്തിന്റെ മേധാവിയായിരുന്നു അൽ മർറിയെ ഈ ദൗത്യം ഏൽപ്പിക്കാൻ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
മനുഷ്യത്വവും സേവനമികവും ഒത്തുചേർന്ന അദ്ദേഹത്തിന്റെ നേതൃത്വപാടവം എനിക്ക് നന്നേ ബോധിച്ചതായിരുന്നു.ആ വിശ്വാസം ലഫ്റ്റനൽ ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി ഇന്നും കാത്തുസൂക്ഷിച്ചു പോകുന്നു എന്ന് അദ്ദേഹം വെളിപ്പെടുത്തി.ദുബായ് വേൾഡ് സെൻറിൽ നടന്ന ജിഡിആർഎഫ്എ എലൈറ്റ് ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലുടെ കടന്നുപോകുന്ന യാത്രകാർക്ക് മികച്ച അനുഭവം നൽകുന്നതിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു.
യാത്രക്കാർക്കും ഉപഭോക്താക്കൾക്കും മികച്ച അനുഭവങ്ങൾ നൽകി. മുമ്പ് സങ്കീർണമായുള്ള നടപടിക്രമങ്ങൾ ലളിതവൽക്കരിച്ചു സേവനങ്ങൾ വേഗത്തിലാക്കി. ഒപ്പം തന്നെ വീസാ സേവനങ്ങൾ പരിപൂർണ്ണമായി ഓൺലൈനാക്കി ഇടപാടുകളുടെ സുതാര്യത വർദ്ധിപ്പിച്ചുയെന്ന് അദ്ദേഹം പറഞ്ഞു. ഇത് യുഎഇയുടെ, പ്രത്യേകിച്ച് ദുബായുടെ പ്രശസ്തി ഉയർത്തിയെന്ന് അദ്ദേഹം പറഞ്ഞു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.