വിഴിഞ്ഞത്തേക്ക് രണ്ടാമത്തെ കപ്പലുമെത്തി: 'മറീന്‍ അസര്‍' പുറങ്കടലില്‍; സാന്‍ ഫെര്‍ണാണ്ടോ ഇന്ന് മടങ്ങും

 വിഴിഞ്ഞത്തേക്ക് രണ്ടാമത്തെ കപ്പലുമെത്തി: 'മറീന്‍ അസര്‍' പുറങ്കടലില്‍; സാന്‍ ഫെര്‍ണാണ്ടോ ഇന്ന് മടങ്ങും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് രണ്ടാമത്തെ ചരക്കുകപ്പലുമെത്തി. മറീന്‍ അസര്‍ എന്ന ഫീഡര്‍ കപ്പലാണ് കൊളംബോയില്‍ നിന്ന് വിഴിഞ്ഞത്തേക്ക് എത്തുന്നത്. കപ്പല്‍ തുറമുഖത്തിന്റെ പുറംകടലിലെത്തി. വിഴിഞ്ഞത്ത് ആദ്യമെത്തിയ സാന്‍ ഫെര്‍ണാണ്ടോ കപ്പല്‍ മടങ്ങിയതിന് ശേഷമായിരിക്കും മറീന്‍ അസറിന് ബര്‍ത്തിങ് അനുവദിക്കുക.

വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചത്. ഉദ്ഘാടനത്തിനായി തുറമുഖത്തെത്തിയ കപ്പല്‍ സാന്‍ ഫെര്‍ണാണ്ടോ ചരക്കുകളിറക്കിയ ശേഷം നടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് ഒന്നോടെ തുറമുഖം വിടും.

സാന്‍ ഫെര്‍ണാണ്ടോയില്‍ നിന്ന് ആകെ 1930 കണ്ടെയ്നറുകളാണ് തുറമുഖത്ത് ഇറക്കിയത്. ഇതില്‍ 607 കണ്ടെയ്നറുകള്‍ തിരികെ കപ്പലിലേക്ക് കയറ്റി റീപൊസിഷന്‍ ചെയ്യുന്ന ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇതിന് ശേഷമാകും കപ്പലിന്റെ മടക്കം. ട്രയല്‍ റണ്ണായതിനാല്‍ വളരെ സാവകാശമായിരുന്നു കണ്ടെയ്നറുകള്‍ ഇറക്കിയതും കയറ്റിയതും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.