ദുബായ്: യുഎഇയില്‍ കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ ലംഘിച്ചാല്‍ 500 മുതല്‍ 50,000 ദിർഹം വരെയാണ് പിഴ. എന്നാല്‍ അന്യായമായാണ് പിഴ കിട്ടിയതെന്ന് ബോധ്യമുണ്ടെങ്കില്‍ പിഴ ഒഴിവാക്കാനായി അധികൃതരെ സമീപിക്കാം. ഇതിനായി പുതിയ സംവിധാനം നിലവില്‍ വന്നു. www.pp.gov.ae എന്ന വെബ് സൈറ്റിലൂടെ പിഴ ഒഴിവാക്കുന്നതിനായുളള നടപടി ക്രമങ്ങള്‍ പൂർത്തിയാക്കാം.
വ്യക്തിപരമായ വിവരങ്ങള്‍ നല്‍കുന്നതോടൊപ്പം പിഴ എത്ര, എന്തുകൊണ്ടാണ് പിഴ ഒഴിവാക്കി കിട്ടണമെന്നാവശ്യപ്പെടുന്നത് തുടങ്ങിയ വിവരങ്ങള്‍ നല്‍കണം. കോവിഡ് പിഴയുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കുന്നതിനായി 12 സബ് കമ്മിറ്റികളും 60 പബ്ലിക് പ്രോസിക്യൂട്ടർമാരും പ്രവർത്തിക്കുന്നുണ്ടെന്ന് എമർജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റർ പ്രോസിക്യൂഷന് ചീഫ് പ്രോസിക്യൂട്ടർ സാലെം അലി അല്‍ സാബി പറഞ്ഞു.
പിഴ കൊടുക്കുന്ന സ്ഥാപനമല്ല ഇത്. നിലവിലെ നിയമങ്ങളും നിർദ്ദേശങ്ങളുമനുസരിച്ചുളള പ്രവർത്തനം രാജ്യത്ത് ഉറപ്പുവരുത്തുകയാണ് തങ്ങളുടെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. ഹോട്ട് ലൈന്‍ നമ്പറായ 80099999 ലൂടെ കൂടുതല്‍ വിവരങ്ങള്‍ അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.