തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ലിഫ്റ്റ് ഇന്നും പണിമുടക്കി; കുടുങ്ങിയത് സ്ട്രക്ച്ചറിലായിരുന്ന രോഗിയും വനിതാ ഡോക്ടറും

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ലിഫ്റ്റ് ഇന്നും പണിമുടക്കി; കുടുങ്ങിയത് സ്ട്രക്ച്ചറിലായിരുന്ന രോഗിയും വനിതാ ഡോക്ടറും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വീണ്ടും ലിഫ്റ്റില്‍ കുടുങ്ങി രോഗി. സ്ട്രക്ച്ചറിലായിരുന്ന രോഗിയും ഡോക്ടറുമാണ് ഇന്ന് ലിഫ്റ്റില്‍ കുടുങ്ങിയത്. അത്യാഹിത വിഭാഗത്തില്‍ നിന്നും സിടി സ്‌കാനിലേക്കുള്ള ലിഫ്റ്റിലാണ് ഇരുവരും കുടുങ്ങിയത്. പിന്നീട് രണ്ട് പേരെയും പുറത്തെത്തിച്ചു.

മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിലെ വനിതാ ഡോക്ടറാണ് രോഗിയോടൊപ്പം ലിഫ്റ്റില്‍ കുടുങ്ങിയത്. ഡോക്ടര്‍ക്ക് ഒപ്പമുണ്ടായിരുന്ന രോഗി സ്ട്രക്ച്ചറിലായിരുന്നു. 15 മിനിറ്റോളം രണ്ട് പേരും ലിഫ്റ്റില്‍ കുടുങ്ങിക്കിടന്നു. എമര്‍ജന്‍സി അലാറം മുഴക്കുകയും ഡോക്ടര്‍ ഫോണില്‍ വിളിച്ചതും അനുസരിച്ച് ജീവനക്കാരെത്തി മെഡിക്കല്‍ കോളജ് പോലീസിന്റെ സാനിധ്യത്തില്‍ പുറത്തെത്തിച്ചു.

കഴിഞ്ഞ ദിവസം ഉള്ളൂര്‍ സ്വദേശി രവീന്ദ്രന്‍ എന്ന രോഗി രണ്ട് ദിവസം ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. രണ്ട് ദിവസം ആരുമറിയാതെ ലിഫ്റ്റില്‍ കുടുങ്ങി കിടന്ന ശേഷമാണ് രവീന്ദ്രനെ രക്ഷപ്പെടുത്തിയത്. ഓര്‍ത്തോ ഡിപ്പാര്‍ട്ട്‌മെന്റിന് സമീപമുള്ള ലിഫ്റ്റിലാണ് രവീന്ദ്രന്‍ കുടുങ്ങിയിരുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.