അതീവ ജാഗ്രതാ നിര്‍ദേശം: സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; രാത്രി യാത്രയ്ക്കും വിലക്ക്

അതീവ ജാഗ്രതാ നിര്‍ദേശം: സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; രാത്രി യാത്രയ്ക്കും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട് ഒഡീഷയ്ക്ക് മുകളില്‍ സ്ഥിതിചെയ്യുന്ന നിലവിലെ ന്യൂനമര്‍ദ്ദം ദുര്‍ബലമായതിന് ശേഷം ജൂലൈ 19 ഓടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയൊരു ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ഇതിന്റെ ഫലമായാണ് അറബിക്കടലിലെ കാലവര്‍ഷ കാറ്റ് സജീവമായി തന്നെ തുടരുന്നതും കേരളത്തില്‍ വ്യാപകമായ മഴ ലഭിക്കുന്നതും.

മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോട്ടയം ജില്ലകളിലാണ് അവധി. പരീക്ഷകള്‍ക്ക് മാറ്റമില്ല. കണ്ണൂരില്‍ കോളജുകള്‍ക്ക് അവധി ബാധകമല്ല.
വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പലതും അടച്ചു. കനത്ത മഴ കണക്കിലെടുത്ത് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ യാത്രാ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് ഡിടിപിസി കേന്ദ്രങ്ങളിലും വിലക്കുണ്ട്.

*പാലക്കാട്ടെ വെള്ളച്ചാട്ടം സന്ദര്‍ശിക്കുന്നതിന് നിയന്ത്രണം.
*വയനാട്ടില്‍ അഡ്വഞ്ചര്‍ പാര്‍ക്കുകളുടെ പ്രവര്‍ത്തനവും ട്രെക്കിംഗും നിര്‍ത്തിവയ്ക്കാന്‍ കളക്ടറുടെ നിര്‍ദേശം.

*തിരുവനന്തപുരം പൊന്മുടിയില്‍ യാത്രാവിലക്ക്.

*കോട്ടയത്ത് ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ കല്ല്, മാര്‍മല അരുവി എന്നിവിടങ്ങളിലേയ്ക്ക് യാത്ര പാടില്ല.

*ഈരാട്ടുപേട്ട-വാഗമണ്‍ റോഡില്‍ രാത്രികാല യാത്രയ്ക്ക് നിരോധനം.

*അട്ടപ്പാടി, നെല്ലിയാമ്പതി, പറമ്പിക്കുളം മേഖലകളിലും നിരോധനം ഏര്‍പ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.