പാലാ: അപ്പോസ്തലേറ്റിന്റെ ഗ്ലോബല്‍ പ്രവാസി സംഗമം 'കൊയ്‌നോ നിയ 2024' ഈ മാസം 20 ന് സെന്റ് തോമസ് കോളജ് ബിഷപ് വയലില്‍ ഓഡി റ്റോറിയത്തില്‍ നടത്തപ്പെടും. രാവിലെ 9:30 ന് കുര്‍ബാനയോടെ സംഗമത്തിന് തുടക്കമാകും. 10:30 ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. രൂപതാ മുഖ്യ വികാരി ജനറല്‍ മോണ്‍. ഡോ.ജോസഫ് തടത്തില്‍ അധ്യക്ഷത വഹിക്കും.
പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കുമായി നടത്തുന്ന പാലിയേറ്റീവ് വിഭാഗത്തിന്റെ സമര്‍പ്പണം രൂപതാ വികാരി ജനറല്‍ മോണ്‍. ഡോ. ജോസഫ് മലേപ്പറമ്പില്‍ നിര്‍വഹിക്കും. മാര്‍ സ്ലീവാ മെഡിസിറ്റി പ്രവാസികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി പ്രഖ്യാപിച്ചിട്ടുള്ള മെഡി കെയര്‍ പ്രോഗ്രാം മെഡിസിറ്റി ഡയറക്ടര്‍ മോണ്‍. ഡോ. ജോസഫ് കണിയോടിക്കല്‍ ഉദ്ഘാടനം ചെയ്യും. പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റ് കുട്ടികള്‍ക്കായി നടത്തുന്ന വ്യക്തിത്വ വികസന പരിശീലന പരിപാടി വികാരി ജനറല്‍ മോണ്‍. ഡോ.സെബാസ്റ്റിയന്‍ വേത്താനത്ത് ഉദ്ഘാടനം ചെയ്യും.
പ്രവാസി അപ്പോസ്തലേറ്റ് സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ സമ്മാനങ്ങളും വിതരണം ചെയ്യും. വിവിധ കലാപരിപാടികളും നടത്തപ്പെടും. പാലാ രൂപതയില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ജോലിക്കും പഠനത്തിനുമായി പോയിട്ടുള്ള പ്രവാസികളെ, മാതൃരൂപതയുമായി ചേര്‍ത്ത് നിര്‍ത്തുന്ന രൂപതയുടെ ഔദ്യോഗിക സംവിധാനമായ പാലാ രൂപതാ പ്രവാസി അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിലുള്ള മൂന്നാമത് സമ്മേളനമാണ് ഇതെന്ന് ഡയറക്ടര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.