മഴ, ചിലപ്പോള്‍ പതുങ്ങിയും മറ്റു ചിലപ്പോള്‍ ചിണുങ്ങിയും ഇടയ്ക്ക് രൗദ്രഭാവങ്ങളിലുമൊക്കെ നമുക്ക് മുന്നിലേക്കെത്താറുണ്ട്. അലങ്കാരങ്ങള്‍ക്കൊണ്ട് അപഹരിക്കാതെ നിര്‍വചിക്കാനാവില്ല പലപ്പോഴും മനോഹരമായ മഴയെ. ചിലര്‍ മഴയെ ആസ്വദിക്കാറുണ്ട്. മനോഹരമായ ഒരു സംഗീതം പോലെ. ശരിയാണ് മഴയ്ക്കൊരു സംഗീതം ഉണ്ട്. മഴയുടേത് മാത്രമായ സംഗീതം. ചിലര്‍ക്ക് മാത്രം ആസ്വദിക്കാനാകുന്ന സുന്ദര സംഗീതം.
എന്നാല്‍ മഴ പെയ്യുമ്പോള്‍ സംഗീതം നിറയുന്ന ഒരു കെട്ടിടമുണ്ട്. കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നിയാലും സംഗതി സത്യമാണ്. ജര്‍മന്‍ നഗരമായ ഡ്രെസ്ഡനിലാണ് ഈ അപൂര്‍വ്വ നിര്‍മിതി. ഇവിടെയുള്ള തെരുവില്‍ വിചിത്രമായ പല മുറ്റങ്ങളുമുണ്ട്. അതായത് വ്യത്യസ്തമായ തീമുകളാണ് ഓരോ മുറ്റങ്ങളുടേതും.
എന്നാല്‍ ഡ്രെസ്ഡനിലെ തെരുവോരങ്ങളിലൂടെ നടക്കുമ്പോള്‍ സഞ്ചാരികളെ ധികം അത്ഭുതപ്പെടുത്തുന്നത് ഈ മഴ സംഗീത കെട്ടിടം തന്നെയാണ്. പേരുപോലെതന്നെ മഴ പെയ്യുമ്പോള്‍ ഈ കെട്ടിടത്തില്‍ നിന്നും സംഗീതമുയരും. അതും മനോഹരമായ മഴയുടെ സംഗീതം. ഇതിനെല്ലാം ഉപരിയായി ഈ കെട്ടിടത്തെ മനോഹരമായ ഒരു സംഗീത ഉപകരണം എന്നു വിശേഷിപ്പിക്കുന്നതിലും തെറ്റില്ല. ശില്‍പിയായ ആനെറ്റ് പോളും ഡിസൈനര്‍മാരായ ക്രിസ്റ്റോഫ് റോസ്നറും ആന്‍ഡ്രെ ടെമ്പലും ആണ് അതിശയിപ്പിക്കുന്ന ഈ നിര്‍മിതിക്ക് പിന്നില്‍.
റൂബ് ഡോള്‍ഡ്ബെര്‍ഗ് മെഷീനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ശില്‍പികള്‍ ഈ മഴ സംഗീത കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ലളിതമായ ഒരു ജോലി മനഃപൂര്‍വ്വം സങ്കീര്‍ണമായ രീതിയില്‍ നിര്‍വഹിക്കുന്ന യന്ത്രമാതൃകയാണ് റൂബ് ഡോള്‍ഡ്ബെര്‍ഗ് മെഷീന്‍ എന്നത്. അക്കൂസ്റ്റിക് ഡിസൈന്‍ ഉപയോഗിച്ച് പൈപ്പുകള്‍, ഫണലുകള്‍ എന്നിവയുടെ ഒരു സങ്കീര്‍ണ്ണ ശൃംഖല തീര്‍ത്തിട്ടുണ്ട് കെട്ടിടത്തില്‍.
1999-ലാണ് ഈ മഴയുടെ സംഗീതം നിറയുന്ന കെട്ടിടം നിര്‍മിച്ചത്. നിരവധി വിനോദസഞ്ചാരികള്‍ മഴ പെയ്യുമ്പോള്‍ സംഗീതം പൊഴിയ്ക്കുന്ന ഈ കെട്ടിടം കാണാനുമെത്താറുണ്ട്. എന്തായാലും അപൂര്‍വമായ ഈ നിര്‍മിതി മനുഷ്യന്റെ ക്രിയാത്മകതയുടെ പ്രതിരൂപം കൂടിയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.