മസ്‌കറ്റ്: ഒമാന്‍ തീരത്ത് എണ്ണക്കപ്പലിന് നേരെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ആളില്ലാ ബോട്ട് ഉപയോഗിച്ച് ഇറാന്‍ നടത്തിയ ആക്രമണത്തില്‍ കപ്പല്‍ ജീവനക്കാരനായ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. മസ്‌കറ്റ് തീരത്ത് നിന്ന് 52 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം. 21 ജീവനക്കാരെ രക്ഷിച്ചു.
മാര്‍ഷല്‍ ഐലന്‍ഡ്‌സ് പതാക വഹിച്ച 'എംകെഡി വ്യോം' എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഒമാന്‍ മാരിടൈം സെക്യൂരിറ്റി സെന്റര്‍ അറിയിച്ചു. ആക്രമണത്തില്‍ കപ്പലിന്റെ പ്രധാന എന്‍ജിന്‍ റൂമില്‍ ശക്തമായ സ്ഫോടനവും തീ പിടുത്തവുമുണ്ടായി. ഏകദേശം 59,463 മെട്രിക് ടണ്‍ ചരക്കുമായി പോവുകയായിരുന്നു കപ്പല്‍.
കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരില്‍ 16 പേരും ഇന്ത്യക്കാരാണ്. നാല് ബംഗ്ലാദേശ് സ്വദേശികളും ഒരു ഉക്രെയ്ന്‍ സ്വദേശിയും കപ്പലിലുണ്ട്. മാരിടൈം സെക്യൂരിറ്റി സെന്ററുമായി ഏകോപിപ്പിച്ച് പനാമ റിപ്പബ്ലിക്കിന്റെ പതാക വഹിക്കുന്ന വാണിജ്യ കപ്പലായ എംവി സാന്‍ഡ് എന്ന വാണിജ്യ കപ്പലിന്റെ സഹായത്തോടെയാണ് ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചത്.
തകരാര്‍ സംഭവിച്ച കപ്പലിനെ നിരീക്ഷിക്കാനും സ്ഥിതിഗതികള്‍ വിലയിരുത്താനുമായി ഒമാന്‍ റോയല്‍ നേവിയുടെ കപ്പല്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. പാതയിലൂടെ കടന്നു പോകുന്ന മറ്റു കപ്പലുകള്‍ക്ക് ഒമാന്‍ മാരിടൈം അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.