'സേവ് അർജുൻ' പ്രതിഷേധ പ്രകടനവുമായി നാട്ടുകാർ; രക്ഷാദൗത്യത്തിൽ ഇടപെട്ട് പ്രധാനമന്ത്രി

'സേവ് അർജുൻ' പ്രതിഷേധ പ്രകടനവുമായി നാട്ടുകാർ; രക്ഷാദൗത്യത്തിൽ ഇടപെട്ട് പ്രധാനമന്ത്രി

അങ്കോള: അർജുനെ കണ്ടെത്താൻ വൈകുന്നതിൽ കോഴിക്കോട് പ്രതിഷേധം. പ്രതിഷേധ പ്രകടനവുമായി നാട്ടുകാരാണ് രംഗത്തെത്തിയത്. കോഴിക്കോട് തണ്ണീർപന്തലിലാണ് പ്രതിഷേധ പ്രകടനം നടത്തുന്നത്. ‘സേവ് അർജുൻ’ എന്ന പേരിൽ രൂപീകരിച്ച സമര സമിതിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. അർജുനെ എത്രയും വേഗം കണ്ടെത്തണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്.

കർണാടക ഷിരൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന്റെ രക്ഷാദൗത്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇടപെടൽ. സംഭവസ്ഥലത്തേക്ക് തിരിക്കാൻ സൈന്യത്തിന് പ്രധാനമന്ത്രി നിർദേശം നൽകി. സൈന്യത്തിന് നിർദേശം നൽകിയതായി പ്രധാനമന്ത്രി തന്നെ അറിയിച്ചെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു.

തിരച്ചിലിനെ സഹായിക്കാനായി ഐഎസ്ആർഒയുടെ സഹായവും തേടിയിട്ടുണ്ട്. ഐ.എസ്.ആർ.ഒ ഉപഗ്രഹ ചിത്രങ്ങൾ നൽകും. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ എംപി, ഐ.എസ്.ആർ.ഒ ചെയർമാൻ എസ് സോമനാഥുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ഉപഗ്രഹ ചിത്രങ്ങൾ ലഭ്യമായാൽ കൂടുതൽ കൃത്യതയോടെ രക്ഷാപ്രവർത്തകർക്ക് ലോറിയുള്ള ഭാഗം കണ്ടെത്താൻ സാധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.