വിമാനത്തിന്റെ ചിറകില്‍ വലിയ തേനീച്ചക്കൂട്: അഗ്‌നിശമന സേനയെത്തി തുരത്തി; ടേക്ക് ഓഫ് വൈകി

വിമാനത്തിന്റെ ചിറകില്‍ വലിയ തേനീച്ചക്കൂട്: അഗ്‌നിശമന സേനയെത്തി  തുരത്തി; ടേക്ക് ഓഫ് വൈകി

മുംബൈ: മുംബൈ-ബറേലി ഇന്‍ഡിഗോ വിമാനത്തിന്റെ ചിറകില്‍ വലിയ തേനീച്ചക്കൂട് കണ്ടെത്തി. രാവിലെ 10.40 ന് പുറപ്പെടേണ്ട വിമാനത്തിന്റെ ചിറകിലാണു തേനീച്ചക്കൂട് കണ്ടത്.

വിമാനത്തിന്റെ വിന്‍ഡോ ഗ്ലാസിന് പുറത്ത് തേനീച്ചകള്‍ കൂട്ടമായി ഇരിക്കുന്ന വിഡിയോയും പുറത്തു വന്നു. യാത്രക്കാരുടെ ബോര്‍ഡിങ് കഴിഞ്ഞ ശേഷമാണ് അധികൃതര്‍ വിവരം അറിഞ്ഞത്.

ബോഡിങ് തുടങ്ങി 80 ശതമാനം പേരും അകത്ത് കയറിയപ്പോഴാണ് പെട്ടെന്ന് തേനീച്ചകള്‍ കൂട്ടമായി എത്തി വിമാനത്തിന്റെ ചിറകിന്റെ ഭാഗം മൂടിയത്. കാര്‍ഗോ ഡോറിനുടുത്തും തേനീച്ച കൂട്ടമായി എത്തി. പെട്ടെന്ന് തന്നെ കാബിന്‍ ക്രൂ വിമാനത്തിന്റെ വാതില്‍ അടച്ചതുകൊണ്ട് തേനീച്ച അകത്തു കയറിയില്ല.

അഗ്‌നിശമന സേനയെത്തി പൈപ്പില്‍ ശക്തിയായി വെള്ളം ചീറ്റിച്ചു തേനീച്ചയെ തുരത്തിയ ശേഷമാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.