തിരുവല്ല: തിരുവല്ല പെരിങ്ങരയില്‍ കാറിനുള്ളില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല തുകലശ്വേരി സ്വദേശി രാജു തോമസ്(69), ഭാര്യ ലൈജി(62) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ രണ്ടും കത്തിക്കരിഞ്ഞ നിലയിലാണ്.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പാടശേഖരത്താല്‍ ചുറ്റപ്പെട്ട ഒഴിഞ്ഞ ഒരു സ്ഥലത്ത് വച്ചാണ് കാര്‍ കത്തിയത്. ആദ്യം പൊലീസ് പട്രോളിങ് സംഘമാണ് കാര്‍ കത്തുന്നത് കണ്ടത്. കരിയിലയ്ക്ക് തീപിടിച്ചെന്നാണ് ആദ്യം കരുതിയത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ കെടുത്തി. ആത്മഹത്യയാണെന്നാണ് നിഗമനം.
കുടുംബവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ദമ്പതികളെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് പ്രഥമിക വിവരം. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു കാര്‍. വാഹന നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് രാജു തോമസും ഭാര്യയുമാണെന്ന് തിരിച്ചറിഞ്ഞത്. സ്ഥലത്തെ വാര്‍ഡ് കൗണ്‍സിലറും ഇക്കാര്യം സ്ഥിരീകരിച്ചു.
രാജുവിനോ കുടുംബത്തിനോ സാമ്പത്തിക പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ദമ്പതികള്‍ ഉള്‍പ്പെടുന്ന വാര്‍ഡിലെ കൗണ്‍സിലര്‍ പറഞ്ഞു. മാനസികമായ എന്തെങ്കിലും വിഷയംകൊണ്ട് ആയിരിക്കാം മരണം. മൂന്ന് ദിവസം മുമ്പ് അദേഹത്തെ കണ്ടിരുന്നു. വിഷമം ഉള്ളതുപോലെയൊന്നും അന്ന് തോന്നിയില്ല.വിദേശത്തായിരുന്ന ഇവര്‍ നാട്ടില്‍ വന്നിട്ട് ഒരുപാട് വര്‍ഷങ്ങളായെന്നും കൗണ്‍സിലര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.