ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി അടുത്ത മാസം യുക്രെയ്‌ൻ സന്ദർശിക്കും. റഷ്യ അധിനിവേശം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് മോഡി യുക്രെയ്‌നിലെത്തുന്നത്. ഇറ്റലിയില്‍ നടന്ന ജി 7 ഉച്ചകോടിയില്‍ യുക്രെയ്‌ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയുമായി മോഡി കൂടിക്കാഴ്‌ച നടത്തിയിരുന്നു. മൂന്നാം തവണയും മോഡി അധികാരത്തിലെത്തിയപ്പോള്‍ സെലെൻസ്കി അഭിനന്ദിച്ചിരുന്നു. യുക്രെയ്‌ൻ സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്തു.
കഴിഞ്ഞ മാർച്ചില്‍ സെലെൻസ്കിയും മോഡിയും ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. നിലവിലുള്ള പ്രതിസന്ധികളും സംഘർഷങ്ങളും പരിഹരിക്കുന്നത് സംബന്ധിച്ചും ഇന്ത്യ - യുക്രെയ്‌ൻ ബന്ധം ദൃഢമാക്കുന്നത് സംബന്ധിച്ചും ഇരുവരും ചർച്ച ചെയ്തതായും റിപ്പോർട്ടുകളുണ്ടായിരുന്നു. സമാധാനം പുനസ്ഥാപിക്കുന്നതിനായി ചെയ്യാനാകുന്ന എല്ലാ കാര്യങ്ങളും ഇന്ത്യ ചെയ്യുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
യുക്രെയ്‌ൻ - റഷ്യ യുദ്ധം ആരംഭിച്ചതു മുതല്‍ ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമെ പരിഹാരം സാധിക്കുകയുള്ളു എന്ന നിലപാടായിരുന്നു ഇന്ത്യ സ്വീകരിച്ചിരുന്നത്. സമാധാന ശ്രമങ്ങള്‍ക്ക് എന്ത് സംഭാവന നല്‍കാനും തങ്ങള്‍ തയാറാണെന്നായിരുന്നു മോഡിയുടെ ഉറപ്പ്. ഈ മാസം ആദ്യം മോഡി മോസ്കോയും സന്ദർശിച്ചിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ചയില്‍ യുദ്ധഭൂമിയില്‍ പരിഹാരങ്ങള്‍ കാണാനാകില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.