കോഴിക്കോട്: വയനാട് മേഖലയില്‍ മേപ്പാടി പ്രദേശത്തുണ്ടായ ശക്തമായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും കോഴിക്കോട് രൂപത ദുഖം രേഖപ്പെടുത്തി. നിരവധി ജീവന്‍ നഷ്ടപ്പെടുകയും ഭവനങ്ങള്‍ ഇല്ലാതാവുകയും പലരുടേയും ജീവിതം ദുരിതത്തിലാവുകയും ചെയ്ത ഈ സാഹചര്യത്തില്‍ എല്ലാവരും ഈ പ്രകൃതി ദുരന്തംമൂലം വേദനിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് രൂപത അഭ്യര്‍ത്ഥിച്ചു.
നമ്മുടെ എല്ലാ ഇടവകകളിലും ഈയൊരു നിയോഗത്തിന് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തുകയും രൂപതുടെ വിദ്യാലയങ്ങളും പാരിഷ് ഹാളുകളും രക്ഷാ പ്രവര്‍ത്തനത്തിന് തുറന്നുകൊടുക്കുകയും അതോടൊപ്പം സഹായം അര്‍ഹിക്കുന്നവരിലേക്ക് ഈ നിമിഷം തന്നെ ഇടവക തലത്തിലും സംഘടനാ തലത്തിലും സഹായങ്ങള്‍ എത്തിക്കുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യണമെന്ന് കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ വ്യക്തമാക്കി.
ഭൗതികമായ ആവശ്യങ്ങളും സഹായങ്ങളും എത്തിക്കുന്നതിന് വേണ്ടി രൂപതയുടെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി മുഖേനയോ, മേപ്പാടി ഇടവക വികാരി ഫാദര്‍ സണ്ണി, രൂപതാ വികാരി ജനറല്‍ ഫാദര്‍ ജെന്‍സനുമായോ ബന്ധപ്പെടേണ്ടതാണെന്ന് രൂപത അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.