പാരീസ് ഒളിമ്പിക്‌സിൽ അത്‌ലറ്റുകളുടെ ചാപ്ലിനായി മുൻ ജൂഡോ ചാമ്പ്യനായ കത്തോലിക്കാ പുരോഹിതൻ

പാരീസ് ഒളിമ്പിക്‌സിൽ അത്‌ലറ്റുകളുടെ ചാപ്ലിനായി മുൻ ജൂഡോ ചാമ്പ്യനായ കത്തോലിക്കാ പുരോഹിതൻ

പാരീസ്: പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് ആത്മീയ ഉണർവ് ഉറപ്പാക്കുന്നതിനായി തിരഞ്ഞെടുത്ത ചാപ്ലിന്മാരിൽ കത്തോലിക്കാ പുരോഹിതനും. ഒരു മാസം മുമ്പ് പൗരോഹിത്യം സ്വീകരിച്ച മുൻ ജൂഡോ ചാമ്പ്യനായ ഫാ. ജെയ്സൺ നിയോക്കക്കാണ് ഈ അപൂർവ ഭാ​ഗ്യം ലഭിച്ചത്. മൾട്ടി ഫെയ്ത് സെന്ററിന്റെ നേതൃത്വത്തിലുള്ള ഈ ആത്മീയ മുന്നേറ്റത്തിൽ 40 കത്തോലിക്കാ പുരോഹിതർ ആണ് അത്‌ലറ്റുകളുടെ ആത്മീയ കാര്യങ്ങൾ നോക്കാനായി പാരിസിലെത്തിയത്.

'ദൈവത്തിൽ നിന്നുള്ള മഹത്തരമായ സമ്മാനം' എന്നാണ് ഫാ. ജെയ്സൺ നിയോക്ക ഈ നേട്ടത്തെ വിശേഷിപ്പിച്ചത്. സ്പോർട്സ് അറിയാവുന്നത് കൊണ്ട് തന്നെ ഈ ദൗത്യത്തെ ഒരു വെല്ലുവിളിയായി സ്വീകരിക്കുന്നു. കായിക താരങ്ങളിൽ ചിലർ വിജയിക്കും. ചിലർ ബുദ്ധിമുട്ടുകൾ നേരിടും. അവർക്ക് പ്രതീക്ഷയുടെയും ശക്തിയുടെയും സാന്നിധ്യം പകർന്നാൽ മികച്ച അത്‌ലറ്റുകളായി തീരും. അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും അവരെ പരിപാലിക്കുകയും ചെയ്യുക എന്നതാണ് തൻ്റെ ജോലിയെന്നും ആ റോൾ ഒരു കൃപ യായി താൻ കരുതുന്നുവെന്നും
ഫാ. നിയോക്ക വെളിപ്പെടുത്തി.

കായിക മേഖലയിലുള്ള അനുഭവ സമ്പത്താണ് മുൻ ജൂഡോ ചാമ്പ്യനായിരുന്ന ഫാ. ജെയ്സൺ നിയോക്കയെ ഈ നിയമനത്തിലേക്ക് യോ​ഗ്യനാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.