വിലങ്ങാട് ഉരുള്‍പൊട്ടലില്‍ രക്ഷാ പ്രവര്‍ത്തനത്തിനിടെ കാണാതായ മാത്യുവിന്റെ മൃതദേഹം കണ്ടെത്തി

വിലങ്ങാട് ഉരുള്‍പൊട്ടലില്‍ രക്ഷാ പ്രവര്‍ത്തനത്തിനിടെ കാണാതായ മാത്യുവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ചൊവ്വാഴ്ച അര്‍ധ രാത്രി വിലങ്ങാടുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ മഞ്ഞച്ചീളി സ്വദേശിയായ റിട്ടയേര്‍ഡ് അധ്യാപകന്‍ കുളത്തിങ്കല്‍ മാത്യു (59) വിന്റെ മൃതദേഹം കണ്ടെത്തി.

നാട്ടുകാരും ദുരന്ത നിവാരണ സേനാംഗങ്ങളും നടത്തിയ തിരച്ചിലിനിടെ മണ്ണിടിച്ചിലുണ്ടായ മഞ്ഞച്ചീളിയില്‍ നിന്ന് 500 മീറ്റര്‍ അകലെ പത്താം മൈല്‍ എന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.കഴിഞ്ഞ രണ്ട് ദിവസമായി മാത്യുവിനായി തിരച്ചില്‍ തുടരുകയായിരുന്നു. ഇന്ന് രാവിലെ 11.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.

കുമ്പളച്ചോല ഗവ. എല്‍.പി സ്‌കൂളിലെ റിട്ട. അധ്യാപകനാണ് കുളത്തിങ്കല്‍ മാത്യു എന്ന മത്തായി മാഷ്. ചൊവ്വാഴ്ച അര്‍ധ രാത്രി 12 മണിയോടെയാണ് മഞ്ഞച്ചീളിയില്‍ ഉരുള്‍പൊട്ടിയത്. ആദ്യ ഉരുള്‍പൊട്ടല്‍ സമയത്ത് രക്ഷാ പ്രവര്‍ത്തനത്തിനായി വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങിയതായിരുന്നു മാത്യു.

മിനിറ്റുകള്‍ക്കുള്ളില്‍ രണ്ടാമത്തെ ഉരുള്‍പൊട്ടലുണ്ടായതോടെ മാത്യു സമീപത്തെ കടയില്‍ കയറി. വെള്ളം കുത്തിയൊഴുകിയതോടെ കടയിലേക്ക് കയറി മാത്യുവിനെ പുറത്തേക്കെത്തിക്കാനുള്ള ശ്രമത്തിനിടെ മൂന്നാമതും ശക്തമായി ഉരുള്‍പൊട്ടി. ഇതോടെ പന്തലാടിക്കല്‍ സാബുവിന്റെ കടയടക്കം ഒഴുകിപ്പോയി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.