'അപകട സ്ഥലത്ത് ഇനി ആരും ജീവനോടെയില്ലെന്ന് സൈന്യം അറിയിച്ചു; വയനാട് ഉരുൾ പൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി

'അപകട സ്ഥലത്ത് ഇനി ആരും ജീവനോടെയില്ലെന്ന് സൈന്യം അറിയിച്ചു; വയനാട് ഉരുൾ പൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി

മാനന്തവാടി: വയനാട് ഉരുൾപൊട്ടലിൽ രക്ഷിക്കാൻ കഴിയുന്നവരെയെല്ലാം രക്ഷിച്ചെന്നും ഇനി ആരും അവിടെ ബാക്കിയില്ലെന്നുമാണ് സൈന്യം അറിയിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സൈന്യം നിർമിക്കുന്ന ബെയ്‌ലി പാലം പ്രവർത്തനക്ഷമമാകുന്നതോടെ പ്രദേശത്തേക്ക് കടന്നുചെന്ന് മണ്ണ് നീക്കം ചെയ്യാൻ ആവശ്യത്തിന് ഉപകരണങ്ങൾ എത്തിക്കാനാകും. കെട്ടിടത്തിനുള്ളിൽ ആളുകൾ കുടുങ്ങിയോ എന്ന് പരിശോധിക്കും. വയനാട്ടിൽ സ‍ർവകക്ഷി യോഗത്തിനും മന്ത്രിസഭാ യോഗത്തിനും ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വയനാട്ടിലെ ഉരുൾ പൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ എല്ലാ കാര്യങ്ങളും മനസിലാക്കുന്നുണ്ട്. പ്രത്യേകമായി അറിയിക്കേണ്ട കാര്യമില്ല. തടസം നിൽക്കുന്നവർ അത് വിശദീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ദുരിതാശ്വാസ ക്യാമ്പിനകത്ത് സ്വകാര്യ സന്ദർശനം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങൾ ക്യാമ്പിലേക്ക് ക്യാമറയുമായി കയറരുത്. ഓരോ കുടുംബത്തിനും സ്വകാര്യത സൂക്ഷിക്കാൻ കഴിയുന്ന രീതിയിലാകും ക്യാമ്പെന്നും നേരിട്ട് ക്യാമ്പിലേക്ക് സഹായം അനുവദിക്കില്ല. മുണ്ടക്കൈയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക പ്രാധാന്യം നൽകും. കുട്ടികൾ എവിടെയാണോ ഉള്ളത് അവിടെ വെച്ച് വിദ്യാഭ്യാസം നൽകും. പെട്ടെന്ന് സ്കൂളിലേക്ക് പോകുന്നത് പ്രായോഗികമല്ല. പ്രത്യേക മാനസികാവസ്ഥക്കാരാണ് ദുരിതാശ്വാസനിധിക്കെതിരെ പ്രചരണം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.