ആലപ്പുഴ: ഓഗസ്റ്റ് പത്തിന് നടത്താനിരുന്ന 70-ാമത് നെഹ്റു ട്രോഫി വള്ളംകളി മാറ്റിവെച്ചേക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ജലമേള മാറ്റിവയ്ക്കുന്നത്. ആലപ്പുഴ പുന്നമടക്കായലില്‍ നടത്തിവരുന്ന വള്ളംകളി സെപ്റ്റംബറിലേയ്ക്ക് മാറ്റാനാണ് സംഘാടകര്‍ ആലോചിക്കുന്നത്.
ജലമേള മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് വിവിധ വ്യക്തികളും സംഘടനകളും ജില്ലാ കളക്ടര്‍ക്കടക്കം നിവേദനം സമര്‍പ്പിച്ചിരുന്നു. ജില്ലാ കളക്ടര്‍ ഇന്നലെയും പവലിയനിലും പരിസരങ്ങളിലും നേരിട്ടെത്തി ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നതാണ്. ജലമേള മാറ്റിവയ്ക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ അത് എത്രയും വേഗമാകുന്നതാണ് ക്ലബുകളുടെ സാമ്പത്തിക നഷ്ടത്തിന്റെ ആക്കം കുറയ്ക്കാന്‍ നല്ലതെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു. ദിവസങ്ങള്‍ നീണ്ടുപോകും തോറും പ്രതിദിന ട്രയലിന്റെയും ക്യാമ്പിന്റെയുമടക്കം ചെലവേറും.
അതേസമയം കോടികള്‍ ചെലവാക്കിയാണ് ഓരോ പ്രധാന ടീമുകളും കളത്തിലിറങ്ങിയിരിക്കുന്നത്. കളി മാറ്റിവച്ച് ടീം താല്‍കാലികമായി പിരിച്ചുവിടേണ്ടി വന്നാല്‍ സാമ്പത്തിക നഷ്ടം ഉറപ്പാണ്. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുത്തിയിരിക്കുന്ന കായിക താരങ്ങളെ പുതിയ തീയതിക്ക് ലഭിക്കുന്നതടക്കമുള്ള പ്രതിസന്ധികളുമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.