ജനങ്ങളോട് ചേർന്ന് നിൽക്കുന്ന രാഷ്ട്രീയമാണ് നമുക്ക് ആവശ്യം; രാഷ്ട്രീയക്കാർക്കായി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാൻസിസ് മാർപാപ്പയുടെ ഓ​ഗസ്റ്റ് മാസത്തെ പ്രാർത്ഥനാ നിയോ​ഗം

ജനങ്ങളോട് ചേർന്ന് നിൽക്കുന്ന രാഷ്ട്രീയമാണ് നമുക്ക് ആവശ്യം; രാഷ്ട്രീയക്കാർക്കായി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാൻസിസ് മാർപാപ്പയുടെ ഓ​ഗസ്റ്റ് മാസത്തെ പ്രാർത്ഥനാ നിയോ​ഗം

വത്തിക്കാൻ സിറ്റി: രാഷ്ട്രീയക്കാർക്കായി പ്രത്യേകം പ്രാർഥിക്കാൻ വിശ്വാസികളോട് ആഹ്വാനം ചെയ്ത് ആഗസ്റ്റ് മാസത്തെ പ്രാർഥനാ നിയോഗം വെളിപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. രാഷ്ട്രീയം പൊതുനന്മ തേടുന്നതിനുള്ള ഉപവിയുടെ പരമോന്നത രൂപങ്ങളിൽ ഒന്നാണെന്ന പോൾ ആറാമൻ പാപ്പയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് നല്ലൊരു രാഷ്ട്രീയമില്ലാതെ നമുക്ക് സാർവ്വത്രിക സാഹോദര്യത്തിൽ മുന്നേറാൻ കഴിയില്ലെന്ന് പാപ്പ പറഞ്ഞു.

ഇന്ന് രാഷ്ട്രീയത്തിന് നല്ല പേരില്ല. അത് അഴിമതി, തെറ്റായ മാതൃക എന്നിവയാൽ നിറഞ്ഞിരിക്കുന്നു. അതിനാൽ അവ ജനങ്ങളിൽ നിന്ന് ഏറെ അകന്നു നിൽക്കുന്നു എന്നും പാപ്പ ചൂണ്ടിക്കാട്ടി. രാഷ്ട്രീയമെന്നത് ദരിദ്രരരെ സേവിക്കലാണ്. തൊഴിൽ രഹിതരുടെ കാര്യത്തിൽ കരുതലുള്ള ഒരു രാഷ്ട്രിയത്തെപ്പറ്റിയാണ് താൻ സംസാരിക്കുന്നതെന്ന് പാപ്പ ഊന്നിപ്പറഞ്ഞു.

പൊതുനന്മയ്ക്കായി യത്നിക്കുകയും തൊഴിൽ രഹിതരുടെ കാര്യത്തിൽ ശ്രദ്ധിക്കുകയും ദരിദ്രർക്ക് മുൻഗണന നല്കുകയും ചെയ്തുകൊണ്ട് രാഷ്ട്രീയ നേതാക്കൾ സ്വന്തം ജനത്തിന്റെ സേവകരായിരിക്കുന്നതിനായി പ്രാർഥിക്കാൻ ആഹ്വാനം ചെയ്‌ത് കൊണ്ടാണ് മാർപാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.