പത്തനംതിട്ട: പന്നി ശല്യം തടയാന്‍ പാടശേഖരത്തില്‍ കെട്ടിയ വൈദ്യുതി ലൈനില്‍ തട്ടി രണ്ട് പേര്‍ മരിച്ചു. കൂരമ്പാല സ്വദേശികളായ ചന്ദ്രശേഖരക്കുറുപ്പ്, ഗോപാലക്കുറുപ്പ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ പത്തനംതിട്ട പന്തളം കൂരമ്പാല തോട്ടുകര പാലത്തിന് സമീപത്താണ് അപകടമുണ്ടായത്.
മരിച്ചവര്‍ രണ്ട് പേരും കര്‍ഷകരാണ്. വാഴയും കപ്പയും ഉള്‍പ്പടെ വിവിധ കൃഷികള്‍ പന്നി കയറി നശിപ്പിക്കുന്നത് പതിവായിരുന്നു. ഇത് തടയാന്‍ വേണ്ടിയാണ് വൈദ്യുത ലൈന്‍ സ്ഥാപിച്ചത്. ഈ വൈദ്യുത ലൈനില്‍ തട്ടി ഒരാള്‍ക്ക് ഷോക്കേല്‍ക്കുകയായിരുന്നു. അത് കണ്ട് മറ്റെയാള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതോടെ ഇരുവര്‍ക്കും ഷോക്കേല്‍ക്കുകയായിരുന്നു. കാട്ടുപന്നി ശല്യം രൂക്ഷമായതോടെയാണ് പ്രദേശത്ത് വൈദ്യുത കമ്പി സ്ഥാപിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.